
ക്യാൻബർ: മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. കോൺസുലേറ്റിൻ്റെ പ്രവേശന കവാടത്തിൽ ചുവപ്പ് പെയിൻ്റ് ഒഴിച്ച് നശിപ്പിട്ടുണ്ട്. ചുവരെഴുത്തുകൾ കണ്ടെത്തിയതായും വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഓസ്‌ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights- Attack on Indian Consulate in Melbourne; India expresses concern to Australia