ലൈസന്‍സില്ലാതെ വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാള്‍ കടുവകളെ ; 71 കാരന്‍ അറസ്റ്റില്‍

കടുവകള്‍ തന്റെ മക്കളാണെന്നും അവയുടെ സാന്നിദ്ധ്യം തനിക്ക് വളരെയധികം സമാധാനം നല്‍കുന്നുണ്ടെന്നും മൈക്കിള്‍ അവകാശപ്പെടുന്നു

dot image

നൊവാഡ: വീട്ടില്‍ ലൈസന്‍സില്ലാതെ ഏഴ് ബംഗാള്‍ കടുവകളെ വളര്‍ത്തിയ 71-കാരന്‍ അറസ്റ്റില്‍. യുഎസിലെ നെവാഡയിലാണ് സംഭവം. കാള്‍ മൈക്കിളിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടുവകളെ വളര്‍ത്തുന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം നിയമം ലംഘിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുവകളെ വളര്‍ത്താന്‍ ഇയാള്‍ക്ക് ലൈസന്‍സില്ല. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്.


കടുവകളുമായി മൈക്കിള്‍ ദിവസവും അടുത്തുളള മരുഭൂമിപ്രദേശത്ത് നടക്കാന്‍ പോകുമായിരുന്നു. കടുവകളുമായി ഇടപഴകാന്‍ അയല്‍ക്കാരെ അനുവദിക്കുമായിരുന്നു. ഈ കാഴ്ച്ചകളെല്ലാം മൈക്കിള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കടുവകള്‍ തന്റെ മക്കളാണെന്നും അവയുടെ സാന്നിദ്ധ്യം തനിക്ക് വളരെയധികം സമാധാനം നല്‍കുന്നുണ്ടെന്നും മൈക്കിള്‍ അവകാശപ്പെടുന്നു.

താന്‍ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ രോഗിയാണെന്നും വൈകാരിക പിന്തുണ നല്‍കുന്ന കടുവകളെപ്പോലെയുളള മൃഗങ്ങളെ വളര്‍ത്താന്‍ വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ഒരു ഡോക്ടര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മൈക്കിള്‍ പറഞ്ഞു. പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സ്വാറ്റ് സംഘമെത്തിയാണ് കടുവകളെ പിടികൂടിയത്.

Content Highlights: US Man arrested for keeping 7 bengal tiger pets in home

dot image
To advertise here,contact us
dot image