ചരിത്രനിർമ്മാണവുമായി ഉത്തരകൊറിയ; രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പൽ ഒരുങ്ങുന്നു, സാറ്റ്‌ലൈറ്റ് ചിത്രം പുറത്ത്

കരയിലും കടലിലുമുള്ള ആക്രമണങ്ങളെ തടുക്കാന്‍ യുദ്ധക്കപ്പലിനാകുമെന്നാണ് സൂചന

dot image

പ്യോങ്‌യാങ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുമായി ഉത്തര കൊറിയ. നാമ്പോ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന നൂതനമായ കപ്പലിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിലവിലെ കിങ് ജോങ് ഉന്നിന്റെ സൈനിക ശേഖരത്തിലുള്ള കപ്പലുകളേക്കാള്‍ ഇരട്ടി വലിപ്പമുള്ള യുദ്ധകപ്പലാണ് ഒരുങ്ങുന്നതെന്നതാണ് യുഎസ് തിങ് ടാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്ക കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍റ്റജിക് ആന്‍ഡ് ഇന്റര്‍നാണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) ആണ് ഏപ്രില്‍ ആറിന് നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഏകദേശം 140 മീറ്ററാണ് കപ്പലിന്റെ നീളം കണക്കാക്കുന്നത്. കപ്പലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നാണ് സിഎസ്‌ഐഎസ് സൂചിപ്പിക്കുന്നത്. പുതുതായി നവീകരിച്ച പോർട്ടിന് സമീപം നിര്‍ത്തിയിരിക്കുന്ന കപ്പലും അതിന്റെ അടുത്ത് രണ്ട് ക്രെയിനുകളും നിര്‍മാണത്തിന് വേണ്ടിയുള്ള സാമഗ്രികളും ഉള്‍പ്പെടുന്ന സാറ്റ്‌ലൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

നിര്‍മാണത്തിലിരിക്കുന്നത് കൊണ്ട് കപ്പലിന്റെ പല ഭാഗങ്ങളും മറച്ചിരിക്കുകയാണ്. എന്നാല്‍ മാര്‍ച്ചില്‍ കിങ് ജോങ് ഉന്‍ സന്ദര്‍ശിച്ച കപ്പലാണിതെന്ന് സിഎസ്‌ഐഎസിലെ വിദഗ്ദരായ ജോസഫ് ബെര്‍മുഡെസ് ജൂനിയര്‍, ജെന്നിഫര്‍ ജുന്‍ എന്നിവര്‍ പറയുന്നത്. ഹെലികോപ്റ്ററുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പലാണിതെന്നാണ് ആകൃതി സൂചിപ്പിക്കുന്നത്. ഹെലികോപ്റ്ററുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പലാണെന്ന് സ്ഥിരീകരിച്ചാല്‍ 2023ല്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പ്രഖ്യാപിച്ച രണ്ട് എഫ്എഫ്എച്ച് കപ്പലുകളിലൊന്നായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരയിലും കടലിലുമുള്ള ആക്രമണങ്ങളെ തടുക്കാന്‍ യുദ്ധക്കപ്പിലിനാകുമെന്നാണ് സൂചന.

Content Highlights: North Korea making biggest warship ever Satelite image shows

dot image
To advertise here,contact us
dot image