ഓണം സീസണിൽ റെക്കോർഡിട്ട് മിൽമ ; ആറ് ദിവസം വിറ്റത് 1.33 കോടി ലിറ്റർ പാൽ

ഉത്രാടദിനത്തിൽ മാത്രം 37 ലക്ഷം ലിറ്റർ പാൽ വിറ്റഴിച്ചു

dot image

തിരുവനന്തപുരം: ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി മിൽമ. ഓണ വിപണിയിൽ ആറ് ദിവസം കൊണ്ട് മിൽമ വിറ്റത് 1.33 കോടി ലിറ്റർ പാലാണ്. ഉത്രാടദിനത്തിൽ മാത്രം 37 ലക്ഷം ലിറ്റർ പാൽ വിറ്റഴിച്ചു. കഴിഞ്ഞ ഒരു മാസത്തിൽ 814 മെട്രിക് ടൺ നെയ് വിൽക്കാനായെന്നും മിൽമ പറയുന്നു.

ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റർ പാലാണ് മിൽമ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല് ഉല്പ്പന്നങ്ങളുടെ വില്പ്പനയിലും മില്മ സര്‍വ്വകാല റെക്കോര്‍ഡ് നേടി.

തൈരിന്‍റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്പ്പനയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us