നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ ദിവ്യ മാത്രമല്ല, കളക്ടർ പറയുന്നതെല്ലാം കള്ളം: മലയാലപ്പുഴ മോഹനൻ

'ഒരു പി പി ദിവ്യയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇത്, നവീൻ ബാബുവിന്റെ മൃതദേഹത്തോടൊപ്പം വന്ന കളക്ടറോട് വീട്ടിൽ കയറേണ്ട എന്ന് നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞതിന് കൃത്യമായ കാരണമുണ്ട്'

dot image

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനൻ. പി.പി ദിവ്യ തങ്ങളുടെ പാർട്ടി ഘടകത്തിൽ ആയിരുന്നെങ്കിൽ സംഘടനാ നടപടി ഉറപ്പായിരുന്നു. നടപടിയിൽ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ പാർട്ടി ഘടകത്തിലുള്ള പി പി ദിവ്യക്കെതിരെ തങ്ങൾക്ക് സംഘടനാ നടപടി ആവശ്യപ്പെടാൻ കഴിയില്ല. കേന്ദ്ര കമ്മിറ്റിക്ക് വേണമെങ്കിൽ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടിക്ക് താഴോട്ട് നിർദ്ദേശം കൊടുക്കാം. നടപടിയെടുക്കാൻ കണ്ണൂർ ഘടകത്തിന് മാത്രമേ സാധിക്കൂ. കേസിൽ അട്ടിമറി ഉണ്ടാകാതിരിക്കാനുള്ള നടപടി പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കണം. താൻ ചെറിയ നേതാവായതുകൊണ്ടാണ് രോഷത്തോടെ സംസാരിക്കേണ്ടി വരുന്നത്. സംസ്ഥാന നേതാക്കൾ സംയമനത്തോടെയേ സംസാരിക്കൂ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റവാളികൾ പാർട്ടിക്കുള്ളിൽ ഉള്ളവരാണെങ്കിൽ സംഘടനാ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പുറത്തുള്ളവർക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീൻ ബാബു

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും മോഹനൻ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പി പി ദിവ്യ മാത്രമല്ല മറ്റു ചില കക്ഷികളും നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലുണ്ട്. ഒരു പി പി ദിവ്യയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇത്. കണ്ണൂർ കളക്ടർ പോകുന്ന വഴിക്ക് ഒരു കത്ത് എഴുതി. ഇപ്പോൾ പറയുന്ന കഥ ഉണ്ടാക്കാനാണ് അന്ന് അങ്ങനെ ഒരു കത്ത് എഴുതിയത്. നവീൻ ബാബുവിന്റെ മൃതദേഹത്തോടൊപ്പം വന്ന കളക്ടറോട് വീട്ടിൽ കയറണ്ട എന്ന് നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞതിന് കൃത്യമായ കാരണമുണ്ട്.

നവീൻ ബാബുവിനോട് കുറെ ദിവസങ്ങളിലായി തുടർന്ന കളക്ടറുടെ പെരുമാറ്റത്തെ തുടർന്നാണ് കളക്ടറോട് വീട്ടിലേക്ക് വരണ്ട എന്ന് മഞ്ജുഷ പറഞ്ഞത്. കുടുംബത്തിന് നീതി ലഭിക്കാത്ത സാഹചര്യത്തെയാണ് താൻ അട്ടിമറി എന്ന് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടിമറി നടന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകും. പി പി ദിവ്യയോടൊപ്പം ചില കൂട്ടാളികൾ ഉണ്ട്. ഇതുവരെയുള്ള രേഖകൾ പരിശോധിച്ചാൽ അത് മനസിലാകും. അരിയാഹാരം കഴിക്കുന്നവരാണ് നമ്മളെല്ലാവരും.

പി പി ദിവ്യ

നവീൻ ബാബുവിന്റെ പാന്റും മറ്റ് തുണികളും എല്ലാം എവിടെ. നവീൻ ബാബു റൂമിന്റെ വാതിൽ എങ്ങനെ തുറന്നു. പുലർച്ചെ ഡ്രൈവർ എന്തിനാണ് നവീൻ ബാബുവിന്റെ റൂമിൽ പോയത്. ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തേണ്ട എന്ന കുടുംബാംഗങ്ങളുടെ അഭ്യർത്ഥന കളക്ടർ മാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Malayalappuzha Mohanan alleges conspiracy behind Naveen Babu's death; Slams collector

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us