അശ്വിനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍, 14ല്‍ 13 പേരെയും കോടതി വെറുതെ വിട്ടു

അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി മാത്രം എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍

dot image

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി മാത്രം എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13 പേരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി. പതിനാല് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്. അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു.

2005 ഫെബ്രുവരി 21ന് ചാവശ്ശേരി വെളിയമ്പ്ര പഴശ്ശി ഡാമിന് അടുത്തുളള തോട്ടത്തില്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. 2009 ജൂലൈ 31ന് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 143,147,148,341,,506(1),120 ബി വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

നേരത്തെ ഒന്നാം പ്രതി അസീസ് നാറാത്തിനെ ആയുധ പരിശീലന കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. പത്താം പ്രതി യാക്കൂബും പന്ത്രണ്ടാം പ്രതി ബഷീറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ വധിച്ച കേസില്‍ ജീവപര്യന്തം അനുഭവിക്കുകയാണ്.

ശിവപുരം വെമ്പടിയിലെ പുതിയ വീട്ടില്‍ അസീസ്(44), മയ്യില്‍ കണിയാറക്കല്‍ തെയ്ത്തും വളപ്പില്‍ നൂഹുല്‍ അമീന്‍(42), ചാവശ്ശേരിയിലെ പി എം സിറാജ്(44), ശിവപുരത്തെ സി പി ഉമ്മര്‍(42), ഉളിയിലെ എം കെ യൂനുസ്(45), ഉളിയിലെ ആര്‍ കെ അലി(47), ചാവശ്ശേരിയിലെ പി കെ ഷമീര്‍(40), കോളാരിയിലെ കെ നൗഫല്‍(41), പായത്തെ ടി യാക്കൂബ്(43), ഉളിയില്‍ നരയമ്പാറയിലെ മുസ്തഫ(49), പുന്നാട്ടെ വൈയ്യാപ്പുറത്ത് ബഷീര്‍(55), ഇരിക്കൂറിലെ കെ ഷമ്മാസ്(37), ഇരിക്കൂറിലെ കെ ഷാനവാസ്(37) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Content Highlights: Aswini Kumar murder case only third accused is culprit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us