'സമസ്ത ഒരു വലിയ ശക്തിയാണ്, ആരും അവഗണിക്കരുത്': ലീഗിനെ പരോക്ഷമായി വിമര്‍‍ശിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

dot image

കോഴിക്കോട്: വിവാദങ്ങള്‍ക്കിടിയില്‍ മുസ്‌ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 'സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവർത്തിക്കാം, അത് നിങ്ങൾക്ക് ഒക്കെ നല്ലതായിരിക്കും എന്ന് ഉണർത്തുന്നു' അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

സമസ്ത ഒരു വലിയ ശക്തിയാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. കേരളത്തിലെ മറ്റു മത സംഘടനകളില്‍ നിന്ന് മികച്ചു നില്‍ക്കുന്നതാണ് സമസ്ത. സമസ്തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ടട്രീയ കക്ഷികളോടും ഇതാണ് പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉമര്‍ ഫൈസിക്കെതിരെ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. സമസ്ത ലീഗ് വിവാദത്തിന് പിന്നില്‍ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതാണ് ഉമര്‍ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കള്‍ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നുമാണ് പിഎംഎ സലാം റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

എല്ലാ സംഘടനയിലും ലീഗിന്റെ ശത്രുക്കള്‍ ഉണ്ടാകുമെന്നും സമസ്തയിലും ലീഗിന്റെ ശത്രുക്കള്‍ ഉണ്ടെന്നുമാണ് പിഎംഎ സലാം പ്രതികരിച്ചത്. ലീഗിന്റെ ശത്രുക്കള്‍ അവരുടെ യജമാനന്മാര്‍ പറയുന്നത് പ്രവര്‍ത്തിക്കും. ലീഗിനെ ആര് എതിര്‍ത്താലും മറുപടി പറയുമെന്നും പിഎംഎ സലാം പ്രതികരിച്ചിരുന്നു. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും അതിന് ലീഗും തങ്ങളെ സ്‌നേഹിക്കുന്നവരും മറുപടി പറയുമെന്നും പിഎംഎ സലാം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഖാസി ഫൗണ്ടേഷന്‍ സമസ്തയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നത് ഉമ്മര്‍ ഫൈസിയുടെ മാത്രം അഭിപ്രായമാണെന്നും ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ള ചിലര്‍ അങ്ങനെ പറഞ്ഞേക്കാമെന്നുമായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മാണെന്നും രാഷ്ട്രീയപരമായി നേരിടാന്‍ ഇടത് പക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയതെന്നുമാണ് പിഎംഎ സലാം പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിര്‍ത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മില്‍ ശത്രുതയില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

Content Highlights: Jifri Muthukoya thangal said that no one should ignore Samasta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us