'ആദര്‍ശ് പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍, കെഎസ്‍യു പിന്തുണയ്ക്കും'; ജോജുവിന്‍റെ ഭീഷണിയില്‍ അലോഷ്യസ് സേവിയര്‍

ആദര്‍ശിന് നേരെ ചില പ്രത്യേക കോണുകളില്‍ നിന്ന് അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ടെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു

dot image

കൊച്ചി: 'പണി' സിനിമാ റിവ്യൂവിന്റെ പേരില്‍ നടന്‍ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയ ഗവേഷണ വിദ്യാര്‍ത്ഥി ആദര്‍ശിന് പിന്തുണയുമായി കെഎസ്‌യു. ആദര്‍ശിനെതിരെ ജോജു ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി കടന്നുവന്നാല്‍ നിയമപരമായും അല്ലാതെയും നേരിടുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു.

വിമര്‍ശനങ്ങളെ ഉള്‍കൊള്ളാനാവുക എന്നത് ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് വേണ്ട അടിസ്ഥാന മര്യാദയാണെന്ന് അലേഷ്യസ് സേവിയര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശകരെ പരിഹസിക്കുന്നതിന് പുറമേ ഭീഷണിപ്പെടുത്തുകയാണ് ജോജുവെന്നും അലോഷ്യസ് പറഞ്ഞു.

ആദര്‍ശിന് നേരെ ചില പ്രത്യേക കോണുകളില്‍ നിന്ന് അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ടെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു. ജോജുവിന്റേതിന് സമാനമായ സംസ്‌കാരവും സ്വഭാവഗുണങ്ങളുമുള്ള കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്പസില്‍ കണ്ട് പരിചരിച്ച ആളാണ് ആദര്‍ശ്. നിലവിലെ വിഷയത്തില്‍ അവന് വലിയ അത്ഭുതമൊന്നുമുണ്ടാകില്ലെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

അലോഷ്യസ് സേവിയറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിമര്‍ശനങ്ങളെ ഉള്‍കൊള്ളാനാവുക എന്നത് ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്, വിമര്‍ശകരെ മുഴുവന്‍ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പോരാഞ്ഞ് ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്

ജോജു ജോര്‍ജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ 'പണി' എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ portray ചെയ്യുന്നതും റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ portray ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യുഎഴുതിയ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ Adarsh HS s കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോജു വിളിക്കുന്നതും ഭീഷണി പെടുത്തുന്നതും, കാള്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെ ആദര്‍ശ് പുറത്ത് വിട്ടിട്ടുണ്ട്.

ജോജു ജോജുവിന്റെ സംസ്‌കാരമാണ് ആ ഫോണ്‍ കോളില്‍ ഉടനീളം പ്രതിഫലിപ്പിക്കുന്നത്, അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളില്‍ നിന്ന് വളര്‍ന്നു വന്ന നല്ലൊരു അഭിനേതാവ് തുടര്‍ച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രം.
ആദര്‍ശിന് നേരെ ചില പ്രത്യേക കോണുകളില്‍ നിന്ന് അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്‌കാരവും ''സ്വഭാവഗുണങ്ങളുമുള്ള'' കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്പസ്സില്‍ കണ്ട് പരിചയിച്ച ആദര്‍ശിന് ഇതില്‍ വലിയ അല്‍ഭുതമൊന്നും തോന്നാനിടയില്ല,

ആദര്‍ശിനെ അധിക്രമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി ജോജു ഉള്‍പ്പടെയുള്ള ആളുകള്‍ കടന്നുവന്നാല്‍ നിയമപരമായും അല്ലാതെയും കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ പരിപൂര്‍ണ പിന്തുണ ഗവേഷക വിദ്യാര്‍ത്ഥികൂടിയായ ആദര്‍ശിനുണ്ടാവും.

പ്രിയപ്പെട്ടവനൊപ്പം.

Content Highlights- ksu state president Aloshious Xavier support to adatsh

dot image
To advertise here,contact us
dot image