ബെസ്റ്റ് കണ്ണാ ബെസ്റ്റ്!; മാനസിക സമ്മർദം കുറയ്ക്കാൻ ക്ലാസ്, എത്താൻ വൈകിയതിന് പൊലീസുകാർക്ക് നോട്ടീസ്

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മാനസിക സമ്മർദം ഉൾപ്പെടെ ഒഴിവാക്കുന്നതിനായാണ് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചത്. എന്നാൽ ക്ലാസിലെത്താൻ മിനിട്ടുകൾ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എസ് ഐ അടക്കമുള്ള 8 ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ഹൗസ്‌ ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

dot image

കൊല്ലം: ചിലപ്പോൾ നമ്മുടെ പൊലീസിൻ്റെ കാര്യം കോമഡിയാണ്. മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയതിന് കൊല്ലത്ത് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 8 പോലീസുകാർക്കാണ് മെമ്മോ ലഭിച്ചത്. മാനസിക സമ്മർദം കുറയ്ക്കാനുള്ള ക്ലാസിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ ഉന്നത ഉദ്യോഗസ്ഥർ ഏതാനും പൊലീസുകാർക്ക് മാനസിക സംഘർഷo സമ്മാനിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ ഏഴിനാണ് കൊല്ലം സിറ്റി പൊലീസിൻ്റെ പരിധിയിലുള്ള കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മാനസികസമ്മർദം ഉൾപ്പെടെ ഒഴിവാക്കുന്നതിനായുള്ള ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചത്. എന്നാൽ ക്ലാസിലെത്താൻ എത്താൻ മിനിട്ടുകൾ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എസ് ഐ അടക്കമുള്ള 8 ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ഹൗസ്‌ ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പൊലീസ് സേനയിൽ ദിനംപ്രതി ആത്മഹത്യ പ്രവണത വർധിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികസമ്മർദം കുറയ്ക്കാൻ മേൽത്തട്ടിൽ നിന്നു തന്നെ തീരുമാനം ഉണ്ടായത്. ഇതിനായി പൊലീസ് സ്റ്റേഷൻ മെൻ്റർമാരുടെ നേതൃത്വത്തിൽ അവബോധ ക്ലാസുകൾ നൽകാൻ സംസ്ഥാ പൊലീസ് മേധാവി നിർദേശo നൽകുകയായിരുന്നു.

ജോലി സംബന്ധമായ തിരക്കുകൾ കൊണ്ട് താമസിച്ച് എത്തിയ ഉദ്യോഗസ്ഥർക്കും മെമ്മോ ലഭിച്ചിട്ടുണ്ട്. ഇതോടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ക്ലാസ് ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദം ഇരട്ടിയാക്കുന്ന ക്ലാസ് ആയി മാറി.ജോലിഭാരം കൊണ്ട് പൊലീസ് ജോലി തന്നെ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും അനുദിനം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാനസിക സമ്മർദം കുറയ്ക്കാനുള്ള ക്ലാസിന് വൈകിയെത്തിയെന്ന പേരിൽ പൊലീസുകാരെ വീണ്ടും മാനസികമായി പീഡിപ്പിച്ചിരിക്കുന്നത്.

Content Highlights: Class to reduce mental stress, notice to policemen for arriving late

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us