'ബിജെപിയുടേത് ഭിന്നിപ്പിൻ്റെ രാഷ്ട്രീയം, ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടിട്ടില്ല'; പ്രിയങ്ക ഗാന്ധി

മതമൈത്രിയുടെ സൗന്ദര്യം വയനാട്ടിൽ കാണാൻ സാധിക്കുന്നുവെന്നും ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു

dot image

കൽപ്പറ്റ: ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയുടെ രാഷ്ട്രീയം വ്യവസായികളെ സഹായിക്കുന്ന രാഷ്ട്രീയമാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. മതമൈത്രിയുടെ സൗന്ദര്യം വയനാട്ടിൽ കാണാൻ സാധിക്കുന്നുവെന്നും ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ നായ്ക്കട്ടിയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

തൻ്റെ മുത്തശ്ശി ഇന്ദിര ഗാന്ധിക്ക് ആദിവാസി സമൂഹത്തിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നുവെന്നും പ്രിയങ്ക അനുസ്മരിച്ചു. ആദിവാസി സമൂഹത്തിന്റെ ജീവിത രീതിയാണ് യഥാർത്ഥ ജീവിത രീതിയെന്ന് ഇന്ദിര ഗാന്ധി പറയുമായിരുന്നു. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇന്ദിര ഗാന്ധി ഒരുപാട് പദ്ധതികൾ നടപ്പിലാക്കിയെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാണിച്ചു. ഈ അവകാശങ്ങളെയാണ് ഇപ്പോൾ ബിജെപി ആക്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി ആദിവാസി സമൂഹത്തിന്റെ ഭൂമി സമ്പന്നർക്ക് നൽകുന്നുവെന്നും വനാവകാശ നിയമത്തിൽ ബിജെപി വെള്ളം ചേർക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. ബിജെപി നയം കാരണം രാജ്യത്തിലെ കർഷകർ കഷ്ടപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ബിജെപിക്കാർ എന്നും ചൂണ്ടിക്കാണിച്ചു.

വയനാട്ടുകാരുടെ സ്നേഹം വാക്കുകൾക്ക് അതീതമാണെന്ന് വ്യക്തമാക്കിയ പ്രിയങ്ക എല്ലായിടത്തും നിന്ന് ലഭിക്കുന്ന സ്നേഹത്തിൽ വലിയ സന്തോഷമുണ്ടെന്നും പറഞ്ഞു. 'വയനാടിനെ എന്തായാലും ഇഷ്ടപെടുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. വയനാട്ടുകാരെ വിട്ടുപോകാൻ രാഹുൽ ഗാന്ധിക്ക് വലിയ വിഷമം ആയിരുന്നു. ഞാൻ വയനാട്ടിൽ എത്തുന്നതിൽ രാഹുൽ ഗാന്ധിക്ക് സന്തോഷമുണ്ട്. വയനാട്ടിൽ നിരവധി വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തി' പ്രിയങ്ക പറഞ്ഞു.

നേതാക്കളും ജനങ്ങളും തമ്മിലുള്ള ശക്തമായ സർക്കാർ ബന്ധമാണ് രാഷ്ട്രീയമെന്ന് ചൂണ്ടിക്കാണിച്ച പ്രിയങ്ക ജനങ്ങളെ ആഴത്തിൽ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു. വയനാട്ടിലെ മുഴുവൻ പ്രദേശത്തിനും വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രിയങ്ക വയനാട്ടിൽ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളുടെ സാധ്യതയെക്കുറിച്ചും ചൂണ്ടിക്കാണിച്ചു. വയനാട്ടിലെ സുഗന്ധദ്രവ്യങ്ങളെ വിപണിയിൽ എത്തിക്കേണ്ടതുണ്ടെന്നും അതുവഴി കർഷകർക്ക് ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയെ നശിപ്പിക്കാൻ വലിയ നുണ പ്രചരണം നടന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ വയനാട്ടുകാർ രാഹുൽ ഗാന്ധിയോടൊപ്പം നിന്നതും പ്രിയങ്ക അനുസ്മരിച്ചു. 'രാഹുൽ ഗാന്ധിയുടേത് ഒരുഘട്ടത്തിൽ ഒറ്റപ്പെട്ട യാത്രയായിരുന്നു. ബിജെപിയെ എതിർത്തത് രാഹുൽ ഗാന്ധി മാത്രമായിരുന്നു. രാഹുൽ ഗാന്ധിക്ക് അതിനുള്ള ശക്തി നൽകിയത് വയനാട്ടുകാരാണ്'പ്രിയങ്ക പറഞ്ഞു.

Content Highlight: Priyanka Gandhi slams the BJP during the election campaign in Wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us