ചേലക്കര പോലെ വികസനം എത്താത്ത മണ്ഡലം കേരളത്തിലില്ല; വി ഡി സതീശൻ

'രാജ്യത്തെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ച് കോർപ്പറേറ്റുകൾക്ക് കൈമാറുന്ന ജോലിയാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്'

dot image

തിരുവനന്തപുരം: കേരളത്തിൽ അനിയൻ മോദിയുടെ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചേലക്കര പോലെ വികസനം എത്താത്ത മണ്ഡലം കേരളത്തിലില്ല. റോഡുകളെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. തിരുവില്വാമലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ച് കോർപ്പറേറ്റുകൾക്ക് കൈമാറുന്ന ജോലിയാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു പ്രചാരണം നാളെയാണ് സമാപിക്കുക. നിശ്ശബ്ദപ്രചാരണം നവംബർ 12നും, വോട്ടെടുപ്പ് 13നും ആയിരിക്കും നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ 23ന്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് പാലക്കാട് വോട്ടെടുപ്പ് തീയതി നേരത്തെ മാറ്റിയിരുന്നു. നവംബർ 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക.

അതേസമയം, ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13 വരെ ചേലക്കര നിയോജകമണ്ഡലത്തില്‍ മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.

Content Highlights: V D Satheesan Says that, There is no constituency in Kerala where development has not reached like Chelakkara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us