കേരളത്തിൻ്റെ ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനം ഒരുങ്ങുന്നു, 29-ാം ഐ എഫ് എഫ് കെയുടെ ​ സംഘാടക സമിതി രൂപികരിച്ചു

‘ഇൻ്റർ സെക്ഷനാലിറ്റി’ എന്നതാണ് ഈ തവണത്തെ ലോ​ഗോയുടെ ആശയം

dot image

തിരുവനന്തപുരം: 29-ാം രാജ്യാന്തര ചലച്ചിത്ര മേളയക്കായി ഒരിക്കൽ കൂടി അണിഞ്ഞൊരുങ്ങി തിരുവനന്തപുരം. ഡിസംബർ 13 മുതൽ 20 വരെയാവും മേള തിരുവനന്തപുരത്ത് നടക്കുക. മന്ത്രി സജി ചെറിയാനായിരുന്നു 29-ാം ഐ എഫ് എഫ് കെയുടെ ലോ​ഗോ പ്രകാശനം ചെയ്തിരുന്നത്. ‘ഇൻ്റർസെക്ഷനാലിറ്റി’ എന്നതാണ് ഈ തവണത്തെ ലോ​ഗോയുടെ ആശയം. ഇത്തവണത്തെ മേള ചരിത്ര സംഭവമാക്കി മാറ്റുമെന്നാണ് മന്ത്രി സജി ചെറിയാൻ അറിയിച്ചത്.

ഇത്തവണ 15 വേദികളിലായി പ്രദർശനം നടത്തും. 180 ഓളം സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വനിതാ സംവിധായകരുടേത് ഉൾപ്പടെ സിനിമകൾ മേളയിൽ പ്രദർശനത്തിന് എത്തും. ഇതിനായി വനിതാ സിനിമ പ്രവർത്തകരെ സഹായിക്കുന്നതിനായുള്ള പാക്കേജ് ഇത്തവണയും ഉണ്ട്. പട്ടിക ജാതി പട്ടിക വർഗ പ്രവർത്തകർക്കും പ്രോത്സാഹനം നൽകുന്നുണ്ട്. സിനിമ നയം രൂപീകരിക്കണം എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും വരുന്ന നിയമസഭയിൽ അത്തരം കാര്യങ്ങൾ തീരുമാനമായേക്കുമെന്നുമാണ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരിക്കുന്നത്. വനിതകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട മേഖലയാണ് സിനിമ, സിനിമാ രംഗത്ത് കാര്യമായി ഇടപെടാനാണ് ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാണിച്ചു. സിനിമയെയും  മേഖലയെയും നവീകരിക്കേണ്ടതുണ്ടെന്നും സജി ചെറിയാൻ കൂട്ടിചേർത്തു.

Content Highlight- Capital gears up, organizing committee formed for 29th IFFK

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us