'എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് സിഐടിയുവും എഐടിയുസിയും

പ്രശാന്തിനെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും കത്തില്‍ പറയുന്നു

dot image

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എന്‍ പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി കാംകോ തൊഴിലാളി സംഘടനകള്‍. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് കാംകോ ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

പ്രശാന്ത് കാംകോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. കാംകോയുടെ പ്രവര്‍ത്തനം ലോക നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. പ്രശാന്തിനെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടനകള്‍ പറയുന്നു. നേരത്തേ തൊഴിലാളി സംഘടനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഇന്ന് രാവിലെ എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.

മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും. രണ്ട് മാസം മുമ്പ് 71 കോടി ഡീലര്‍മാരില്‍ നിന്ന് കിട്ടാനും, 52 കോടി സപ്ലയര്‍മാര്‍ക്ക് നല്‍കാനും എന്ന ഗുരുതരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ? We shall overcome ??

ഡോ. ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലേഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നരേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങിവെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.

ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫീസേഴ്‌സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണം. Diversification & export plans ഉള്‍പ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.

Content Highlights- citu and aituc wrote letter to cm pinarayi vijayan for n prashanth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us