കർഷകർക്ക് കൃത്യ സമയത്ത് പണം; നെല്ല്‌ സംഭരണത്തിനായി 175 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ച് സംസ്ഥാന സർക്കാർ

സപ്ലൈക്കോയ്ക്ക് 175 കോടി രൂപ നെല്ല് സംഭരണത്തിനായി അനുവദിച്ച് സംസ്ഥാന സർക്കാർ

dot image

തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് 175 കോടി രൂപ നെല്ല് സംഭരണത്തിനായി അനുവദിച്ച് സംസ്ഥാന സർക്കാർ.കർഷകർക്ക് കൃത്യ സമയത്ത് പണം നൽകണമെന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം എന്നും കേന്ദ്ര കുടിശ്ശികയ്‌ക്ക്‌ കാത്തുനിൽക്കാതെയാണ് നെൽവില കേരളം നൽകുന്നതെന്നും ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു.

ഉൽപാദന ബോണസായാണ്‌ തുക അനുവദിച്ചത്. ഈ വർഷം നൽകിയത്‌ 225 കോടി രൂപയാണ്. കേന്ദ്രം നൽകേണ്ട താങ്ങുവില സഹായം 900 കോടി രൂപ കുടിശ്ശികയാണ്‌. കേന്ദ്രം നൽകാനുള്ള കുടിശ്ശികയക്ക് കാത്തുനിൽക്കാതെ നെൽവില നൽകുന്നത്‌ കേരളത്തിൽ മാത്രമാണെന്നും ബാല​ഗോപാൽ പറഞ്ഞു. നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുമെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് ഇനി ലഭിക്കേണ്ടത് 1411.22 കോടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Content Highlights- State govt allocates Rs 175 crore to Supplyco for paddy procurement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us