ശാന്തച്ചേച്ചി ഫസ്റ്റ്; ഇനി എല്ലാം ജനം തീരുമാനിക്കും, ബൂത്തുകൾ സജ്ജം

ബൂത്തുകൾ സജ്ജമാകുകയും മോക് പോളിങ് തുടങ്ങുകയും ചെയ്തു

dot image

കല്‍പ്പറ്റ: ദിവസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. ബൂത്തുകൾ സജ്ജമാകുകയും മോക് പോളിങ് തുടങ്ങുകയും ചെയ്തു. ഇതിനിടെ ചേലക്കരയിലെ ഒരു ബൂത്തിൽ വോട്ടിങ് മെഷീനിൽ സാങ്കേതിക തകരാർ കണ്ടെത്തി. ചേലക്കരയിൽ ആദ്യ വോട്ടറായ ശാന്ത അര മണിക്കൂർ മുൻപേ ബൂത്തിൽ എത്തി.

പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകർഷിച്ച വയനാടിൽ 16 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പേരിന് പോലും അത്ഭുതങ്ങൾ സംഭവിക്കാനില്ലെന്നും പ്രിയങ്ക രാഹുലിന്റെ ഭൂരിപക്ഷത്തെ മറികടക്കുമെന്നും തന്നെയാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. 2.34 ലക്ഷം വോട്ടർമരുളള വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടർമാർ. 14,71,742 വോട്ടർമാരാണ് മണ്ഡലത്തിലാകെ ഉള്ളത്.

ചേലക്കയിൽ രമ്യാഹരിദാസും യു ആർ പ്രദീപും കെ ബാലകൃഷ്ണനും ഉൾപ്പെടെ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്ത്. ഇരുപത് വർഷത്തിലധികമായി എൽഡിഎഫ് കോട്ടയായി തുടരുന്ന ചേലക്കര, ഇപ്രാവശ്യവും അങ്ങനെത്തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. എങ്കിലും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഉയർത്തുന്ന വെല്ലുവിളിയെ എൽഡിഎഫ് കുറച്ചുകാണുന്നുമില്ല. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ശക്തമായ സംവിധാനങ്ങളോടെ, ചിട്ടയായ പ്രചാരണമാണ് യുഡിഎഫ് ചേലക്കരയിൽ നടത്തിയത്. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാരെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. 2,13,103 വോട്ടർമാരാണ് മണ്ഡലത്തിലാകെ ഉള്ളത്.

Content Highlights: Polling today at wayanad and chelakkara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us