'കിണറിൻ്റെ മൂടി ദ്രവിച്ചിരുന്നു'; വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്

സംഭവത്തിൽ ഡി ഒ യ്ക്കും, ഡി ഡി ഇ യ്ക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്

dot image

കൊല്ലം: കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി. പരിശോധനയിൽ കിണറിൻ്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തിൽ ഡി ഒ യ്ക്കും, ഡി ഡി ഇ യ്ക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെവിനാണ് കിണറ്റില്‍ വീണത്.

സംഭവം കണ്ടുനിന്ന സ്‌കൂള്‍ ജീവനക്കാരനാണ് കിണറ്റില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാല്‍ വഴുതിയാണ് കിണറ്റില്‍ വീണത്.

കുട്ടിയെ പരിക്കുകളോടെ കൊല്ലത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂളിലെ കിണറിന് മറയില്ലാത്തതും പൊക്കക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Content Highlights: Student Fell into a well in a kollam School incident intervened Department of Education

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us