ആർഷോയ്ക്ക് മതിയായ ഹാജരുണ്ടെന്ന് റിപ്പോർട്ട്; മഹാരാജാസ് പ്രിൻസിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം

അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ല എന്നതിന് തെളിവുകൾ ഉണ്ടെന്ന് എന്നതാണ് ആരോപണം.

dot image

തിരുവനന്തപുരം, എസ്എഫ്ഐ നേതാവ് പി എം ആർഷോയ്ക്ക് മതിയായ ഹാജരുണ്ടെന്ന് അറിയിച്ച് മഹാരാജാസ് പ്രിൻസിപ്പൽ കൊടുത്ത റിപ്പോർട്ടിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി. ആർഷോ ദീർഘനാളായി ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നില്ലായെന്നറിയിച്ച്, കോളേജിൽ നിന്ന് പുറത്താകുന്നതായി പറഞ്ഞ് പിതാവിന് നോട്ടിസ് അയച്ച അതേ പ്രിൻസിപ്പൽ തന്നെയാണ് ഇപ്പോൾ മതിയായ ഹാജരുണ്ടെന്ന് ബോധിപ്പിച്ച് എം ജി സർവലാശാലയക്ക് റിപ്പോർട്ട് അയച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി രം​​ഗത്ത് എത്തിയിരിക്കുന്നത്. അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ല എന്നതിന് തെളിവുകൾ ഉണ്ടെന്ന് എന്നതാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ വാദം.

അഞ്ച് വർഷത്തെ ഇൻ്റ​ഗ്രേറ്റഡ് കോഴ്സ് എടുക്കുന്നവർക്ക് ഏഴാം സെമസ്റ്ററിൽ എംഎ തുടർപഠനം നടത്താൻ ആറാം സെമസ്റ്ററിൽ ബിഎ പാസ്സാകണമെന്നില്ലായെന്നും പരീക്ഷയ്ക്ക് റെജിസ്റ്റർ ചെയ്താൽ മാത്രം മതിയെന്നും വിശദീകരണം നൽകിയാണ് പ്രിൻസിപ്പൽ എംജി യൂണിവേഴ്സിറ്റി റജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയത്. ഇത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജരില്ല എന്ന സത്യം മറച്ചു വെച്ചിട്ടാണ്, 10% മാത്രം ഹാ​ജരുള്ള ആർഷോയെ ഏഴാം സെമസ്റ്ററിൽ പ്രവേശിപ്പിച്ചത് ചട്ട വിരുദ്ധമായാണ്. ഏഴാം സെമസ്റ്ററിൽ പൂജ്യം ഹാജരാണ് ആർഷോയ്ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. ഈ അവസ്ഥയിലാണ് ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി കണക്കാക്കി വിടുതൽ സർട്ടിഫിക്കേറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്. ആറാം സെമസ്റ്റർ ജയിച്ചതായി കാട്ടി രേഖ ഉണ്ടാക്കിയാൽ എല്ലാ സെമസ്റ്ററുകളും ചേർത്ത് എഴുതി ബിഎ നേടാനാകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിക്കുന്നു.

വ്യാജ ഹാജർ റിപ്പോർട്ട് നൽകികൊണ്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ എംജി സർവലാശാലയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആ പദവിയിൽ നിന്ന് അതുകൊണ്ട് തന്നെ പ്രിൻസിപ്പലിനെ നീക്കം ചെയ്യണമെന്നും അറിയിച്ച് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും ഗവർണർക്കും നിവേദനം നൽകി. ഇതോടൊപ്പം മതിയായ ഹാജരില്ലാത്ത ആർഷോയെ റോൾ ഔട്ട് ആക്കണെമെന്നും നിവേദനത്തിലുണ്ട്.

Content Highlights- Arsho have adequate attendance; Maharajas principal should be impeached said save university

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us