'ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ'; ഇ പിക്ക് പിന്തുണയുമായി മുഖ്യമന്ത്രി

യുഡിഎഫിനെയും ബി​ജെപിയെയും സഹായിക്കാനായി ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്

dot image

ആലപ്പുഴ: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വി​ജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫിനെയും ബി​ജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിൻ്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതിയിട്ടുമില്ല, എഴുതാൻ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരിച്ചു.

സരിനെന്ന് പറഞ്ഞയാളെ ഇപിക്ക് അറിയാമോയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ സരിൻ പുതുതായി വന്നയാളാണ്, മിടുക്കനാണെന്നും
നേരത്തെ സരിൻ മറ്റൊരു ചേരിയിലായിരുന്നല്ലോ എന്നും പറഞ്ഞു. സരിനെ എനിക്കറിയില്ല എനിക്കറിയാത്തയാളെ ക്കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ഇപി പറഞ്ഞിരുന്നത്, സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടില്ല. അറിയാത്ത കാര്യം പരാമർശിക്കേണ്ട പ്രശ്നം എൻ്റെ മുന്നിൽ വരുന്നില്ലല്ലോ എന്നായിരുന്നു ജയരാജൻ്റെ മറുപടി. ഏതെല്ലാം തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

ഇതോടൊപ്പം ജയരാജൻ പ്രകാശ് ജാവദേക്കറുടെ കാര്യവും പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഒന്നര വർഷം മുൻപാണ് ജാവദേക്കറെ കണ്ടത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അന്ന് ജാവദേക്കർ വന്ന് കണ്ടതുപോലെയായിരുന്നു വാർത്ത വന്നത്.
ഇപ്പോ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആ ദിവസം നോക്കി സൂക്ഷ്മമായി വാർത്ത മെനഞ്ഞെടുക്കുകയാണ്. ഇതല്ലേ വിവാദ പണ്ഡിതൻമാർ ചെയ്യുന്ന കാര്യം എന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്. ആ ഉന്നങ്ങൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന യൂഡിഎഫിനെയും ബിജെപിയെയും സഹായിക്കാനാണ്. ഇതാണ് വിവാദങ്ങളുടെ ഉന്നം എന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ കൂട്ടിചേർത്തു

വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്; മുഖ്യമന്ത്രി

വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചു, അത് നല്ല കാര്യമാണ് പക്ഷെ കേരളത്തിനും സഹായം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യക്ക് പുറത്താണോ ? കേരളത്തിന് എന്താണ് കുറവ് ? ചൂരൽമല,
മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ കേരളത്തെ കേന്ദ്രം പരിഗണിച്ചില്ലയെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ നടന്ന പരിപാടിയിലെ പ്രസം​ഗത്തിലൂടെ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം രാഹുൽ ​ഗാന്ധിയെയും മുഖ്യമന്ത്രി പ്രസം​ഗത്തിൽ വിമർശിച്ചു. മോദിയെക്കാളും അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് രാഹുൽ ​ഗാന്ധിയുടേത്. രാഹുൽ അമേരിക്ക സന്ദർശിച്ചപ്പോൾ ഇതാണ് ചെയ്തത്. ഇതാണ് കോൺഗ്രസിൻ്റെ പൊതു സമീപനമെന്നും അമേരിക്കൻ അനുകൂല നിലപാടാണ് രാഹുൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി.

Content Highlights- CM supports EP on biography controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us