REPORTER BIG IMPACT: പാലക്കാട്ടെ വ്യാജ വോട്ട്; ഇടപെട്ട് ജില്ലാ കളക്ടര്‍, ബിഎല്‍ഒയോട് വിശദീകരണം തേടി

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്

dot image

പാലക്കാട്: റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ വ്യാജ വോട്ട് വിഷയത്തില്‍ ഇടപെട്ട് ജില്ലാ കളക്ടര്‍. സംഭവത്തില്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും , റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിർദേശമുണ്ട്.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. പലര്‍ക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലുമല്ല.

ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ടര്‍ പ്രതിനിധികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്. ഉദാഹരണത്തിന് മലമ്പുഴ മണ്ഡലത്തില്‍ വോട്ടുള്ള യുവതിക്ക് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുണ്ട്. ഇതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേര്‍ ഇതേ രീതിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് തിരുവാലത്തൂര്‍ സ്വദേശി രമേശ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. മാത്രമല്ല കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള് പോലും പാലക്കാട് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.

Content Highlights: Collector sought an explanation from the BLO on the Palakkad fake vote issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us