REPORTER BIG IMPACT: പാലക്കാട്ടെ വ്യാജ വോട്ട് വിവാദം; ബിഎൽഒമാരുടെ അടിയന്തര യോഗം വിളിച്ച് തിരഞ്ഞെടുപ്പ് ഓഫീസർ

മണ്ഡലത്തിലെ മുഴുവന്‍ ബിഎല്‍ഒമാരും സെക്ടര്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കി

dot image

പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വ്യാജ വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. നാളെ രാവിലെ 11 മണിക്ക് വിക്ടോറിയ കോളേജില്‍ വെച്ചാണ് യോഗം ചേരുക. മണ്ഡലത്തിലെ മുഴുവന്‍ ബിഎല്‍ഒമാരും സെക്ടര്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസമില്ലാതെയാണെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരുന്നു. മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ടെന്ന് അന്വേഷത്തില്‍ വ്യക്തമായി. ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസം വ്യാജമാണെന്നും ഇലക്ഷന്‍ ഐഡികള്‍ വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ കളക്ടര്‍ ബിഎല്‍ഒമാരോട് വിശദീകരണം തേടിയിരുന്നു. 176-ാം ബൂത്ത് ലെവല്‍ ഓഫീസര്‍ ഷീബയോടായിരുന്നു വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം. വ്യാജമായി വോട്ടുകള്‍ ചേര്‍ത്തെന്ന് കണ്ടെത്തിയ മേഖലയില്‍ അന്വേഷണം നടത്താന്‍ റവന്യൂ തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ബിഎല്‍ഒമാരുടെ അടിയന്തരയോഗം വിളിച്ചത്.

Content Highlights- Election officer call meeting for blo officers on fake vote controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us