മണ്ഡലകാലത്തിന് റെയിൽവേയും റെഡി; ചെങ്ങന്നൂരിൽ സ്റ്റോപ്പുള്ള സ്പെഷ്യൽ ട്രെയിനുകൾ ഇതാ...

കോട്ടയം പാതയിലൂടെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഉള്ള ട്രെയിനുകളാണ് പ്രഖ്യാപിച്ചത്

dot image

കോട്ടയം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഖമമാക്കാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കോട്ടയം പാതയിലൂടെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഉള്ള ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. നിലവിൽ ഏഴ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇനിയും 11 എണ്ണം ഉടൻ പ്രഖ്യാപിച്ചേക്കും.

ചെന്നൈ സെൻട്രൽ - കൊല്ലം ഗരീബ് രഥ് (06119/20), തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബാംഗ്ലൂർ (06083/83), ചെന്നൈ സെൻട്രൽ - കൊല്ലം (06111/12), മൗലാ അലി - കൊല്ലം (07141/42), ചെന്നൈ സെൻട്രൽ - കൊല്ലം (06113/14), ഹസൂർ സാഹിബ് നന്ദേദ് - കൊല്ലം (07139/40), ചെന്നൈ സെൻട്രൽ - കൊല്ലം (06117/18) എന്നിവയാണ് റെയിൽവേ നിലവിൽ പ്രഖ്യാപിച്ചിരുക്കുന്നത്.

ഇത് കൂടാതെ, തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 16 മുതൽ ഡിസംബർ 20 വരെയാണ് സ്റ്റോപ്പ് അനുവദിച്ചത്. ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയിരുന്നു. മണ്ഡലകാലത്തിന് ശേഷം ഈ സ്റ്റോപ്പ് സ്ഥിരപ്പെടുത്താനുള്ള തീരുമാനവും ഉണ്ടായേക്കും.

Content Highlights: Sabarimala special trains announced by railway

dot image
To advertise here,contact us
dot image