പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് ശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രം കൂടിയാണ് രഞ്ജിത്തിനെതിരെയുള്ളത്.

dot image

എറണാകുളം: ബംഗാളി നടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എഐജിജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

ഓഗസ്റ്റ് 26-നാണ് ബംഗാളി നടി നൽകിയ പീഡന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. 2009ൽ സിനിമ ചർച്ചയ്ക്കായി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അതിക്രമം ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് ശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രം കൂടിയാണ് രഞ്ജിത്തിനെതിരെയുള്ളത്. ഐപിസി 354, 509 എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസ് എടുത്ത് ശേഷം 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്

Content Highlights- charge sheet has been filed against director Ranjith in a harassment complaint

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us