സാദിഖ് അലി തങ്ങൾ നിഷ്പക്ഷനാണെന്ന് മുഖ്യമന്ത്രിക്കറിയാം, ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്: കുഞ്ഞാലികുട്ടി

മുനമ്പം പ്രശ്നത്തിൽ തുടർന്നും ലീഗ് സജീവമായ ഇടപെടൽ നടത്തുമെന്നും, മുനമ്പം രാഷ്ട്രീയ വിഷയമായല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

dot image

കൊച്ചി: സാദിഖ് അലി ശിഹാബ് തങ്ങൾ നിഷ്പക്ഷനാണെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന്  മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. സാമുദായിക സൗഹാർദ്ദത്തിൽ എന്തെങ്കിലും വെള്ളം ചേർക്കൽ തങ്ങൾ നടത്തും എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.

മുനമ്പം പ്രശ്നത്തിൽ തുടർന്നും ലീഗ് സജീവമായ ഇടപെടൽ നടത്തുമെന്നും, മുനമ്പം രാഷ്ട്രീയ വിഷയമായല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക ഭിന്നിപ്പ് ഉണ്ടാകുന്നതിനെതിരായ ശക്തമായ നീക്കമാണ് ലീഗ് നടത്തുന്നത്. ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കാണുകയും വിഷയത്തിൽ ശക്തമായ നീക്കം നടത്തുകയും ചെയ്യുമെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

'സന്ദീപിൻ്റെ വരവ് ഗുണം ചെയ്യും. സന്ദീപ് വാര്യരുമായി നേരത്തെയും ഊഷ്മളമായ വ്യക്തിബന്ധമുണ്ട്. ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷമുണ്ട്. സംസ്ഥാനമോ കേന്ദ്രമോ നിലവിൽ ഭരിക്കാത്ത ഒരു പാർട്ടിയിലേക്ക് ആളുകൾ വരുന്നത് വ്യത്യസ്തമായി തന്നെ ജനം കാണും. അത് ആശയപരമായി തന്നെയുള്ള മാറ്റമാണെന്ന് ​ജനങ്ങൾക്ക് മനസ്സിലാക്കുമെന്നും സന്ദീപ് വാര്യർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ നടക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.

content highlight: 'Sadiq Ali Chief Minister knows that they are neutral, seeing the allegations before the elections'; says Kunjalikutty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us