എൽഡിഎഫിന്റെ പതിനെട്ടാം അടവ്; അവസാന ലാപ്പിൽ സന്ദീപ് വാര്യരെ ആയുധമാക്കി സുപ്രഭാതത്തിലും സിറാജിലും പരസ്യം

സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്

dot image

പാലക്കാട്: പാലക്കാട് ഉപതിര‍‍ഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി പത്രപരസ്യം നൽകികൊണ്ടാണ് എൽഡിഎഫ് തിര‍ഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.

അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരം​ഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വ‌‍‍ർ​ഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ​ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Content highlight-Sandeep Warrier as weapon in final lap Newspaper ad in Suprabhatham and Siraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us