'യുഡിഎഫ് തരംഗം', നവംബർ 24ലെ പത്രങ്ങളിൽ പരസ്യമല്ലാതെയുള്ള തലക്കെട്ട് ഇതാകും'; സിപിഐഎമ്മിനെ ട്രോളി പി കെ ഫിറോസ്

ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിവാദത്തിന് തിരികൊളുത്തിയ പരസ്യം ചൂണ്ടിക്കാട്ടിയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം

dot image

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ സിപിഐഎമ്മിനെ ട്രോളി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിവാദത്തിന് തിരികൊളുത്തിയ പരസ്യം ചൂണ്ടിക്കാട്ടിയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം. നവംബര്‍ 24ലെ പത്രങ്ങളിലെ ഒന്നാം പേജില്‍ പരസ്യമല്ലാതെ കൊടുക്കുന്ന തലക്കെട്ട് 'യുഡിഎഫ് തരംഗം' എന്നായിരിക്കുമെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ മുസ്‌ലിം സംഘടനകളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിലാണ് വിവദ പരസ്യം അച്ചടിച്ചുവന്നത്. ഇതിനെ മുന്‍നിര്‍ത്തിയാണ് ഫിറോസിന്‍റെ പ്രതികരണം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെ പഴയ കാല പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. ഡോ. സരിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഴുനീള പരസ്യത്തിന്റെ ഭൂരിഭാഗവും സന്ദീപ് വാര്യരെക്കുറിച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

സിപിഐഎം പരസ്യം നല്‍കിയത് മതപരമായ ഭിന്നിപ്പുണ്ടാക്കാനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. നടപടി ലജ്ഝാകരമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. സിപിഐഎം ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ പാടില്ലെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. സന്ദീപ് വാര്യര്‍ക്കെതിരായ പരസ്യം സിപിഐഎമ്മിന് ബൂമറാങ്ങായി തിരിച്ചടിച്ചുവെന്നായിരുന്നു ഷാഫി പറമ്പില്‍ എംപി പറഞ്ഞത്. അതേസമയം, സിപിഐഎം ജില്ലാ കമ്മിറ്റി പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.

Content Highlights- p k firos trolled cpim on their advertisement about sandeep varier

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us