മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യരുത്; മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണൽ

മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്

dot image

കൊച്ചി: മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ജഡ്ജ് രാജന്‍ തട്ടിലാണ് വിലക്കേര്‍പ്പെടുത്തിയത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് നിര്‍ദ്ദേശം.

2019ല്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

അതേസമയം മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. നിയമവശങ്ങള്‍ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പരിശോധിക്കപ്പെടണം. നിലവില്‍ അവിടെ താമസിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കും. ഇവിടെ കുടിയേറ്റക്കാരുമുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് ഫാറൂഖ് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും അവരാണ്. നിലവില്‍ അവിടുത്തെ ജനങ്ങള്‍ വലിയ ചതിയില്‍പ്പെട്ടിരിക്കുകയാണ്. നിയമവശങ്ങള്‍ പരിശോധിച്ച് അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

Content Highlight: Waqf Tribunal banned media from court procedures in Munambam case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us