എതിര്‍പക്ഷത്ത് വാക്ചാതുര്യം കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്ന ചാനല്‍ചര്‍ച്ചകളുടെ കാലത്ത് ഏതു ചോദ്യത്തിനും സംവാദങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ മറുപടി കൊടുത്തു കൊണ്ട് ജനമനസുകളിലേക്ക് കടന്നു കയറിയ ആ ചെറുപ്പക്കാരന്‍ ഇന്ന് പാലക്കാടിന്റെ എംഎല്‍എ പദത്തിലെത്തിയിരിക്കുന്നു. ആ പഴയ കെ എസ് യു കാരനില്‍ നിന്ന് എംഎംല്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് വകഞ്ഞു വെട്ടി കേറി വന്ന പാതകള്‍ രാഹുലിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടിരിക്കും. കാരണം രാഹുലെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ മേല്‍ കോണ്‍ഗ്രസിനുള്ള വിശ്വാസം അത്ര അധികമായിരുന്നു. ഷാഫി പറമ്പിലിന്റെ കോട്ടയായിരുന്നു പാലക്കാട് മണ്ഡലത്തില്‍ ഷാഫിയുടെ തന്നെ കൈപിടിച്ച് രാഹുല്‍ പാലക്കാടിന്റെ ഉടയവനായി. ട്രോളി വിവാദവും കത്ത് വിവാദവുമൊന്നും രാഹുലിന്‍റെ വിജയത്തിന് ഒരു കോട്ടവും തട്ടാന്‍ സമ്മതിച്ചില്ലെന്നത് തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ വ്യക്തമാകുന്നു.
2006ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. അവസാനം ഷാഫി പറമ്പലിന്റെ പിന്‍ഗാമിയായി 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ അവസാനചിത്രം തെളിയുമ്പോള്‍ 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ഒന്നാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ രാഹുല്‍ ലീഡ് പിടിച്ചെങ്കിലും മൂന്നാാം റൗണ്ടില്‍ വീണ്ടും കൃഷ്ണകുമാര്‍ ലീഡ് പിടിച്ചു. അഞ്ചാം റൗണ്ടിലാണ് രാഹുല്‍ ആധിപത്യം ഉറപ്പിച്ചത്.
Content Highlights: palakkad by election rahul mankoottam