വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കടന്നു. 4,10, 931 വോട്ടാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരരംഗത്തുള്ളത്.
Content Highlights: Palakkad, Wayanad, Chelakkara By Election Result Live Updates
നാല് ലക്ഷം കടന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം. 4,10, 931 വോട്ടാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കര തെളിയിച്ചുവെന്ന് യു ആര്‍ പ്രദീപ്
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കര തെളിയിച്ചുവെന്ന് യു ആര്‍ പ്രദീപ്. ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി. വിജയം എല്ലാ ആരോപണങ്ങള്‍ക്കുമുള്ള രാഷ്ട്രീയ മറുപടിയാണ്. തോല്‍വിയില്‍ നിന്ന് യുഡിഎഫ് പാഠം ഉള്‍ക്കൊള്ളണം. വര്‍ഗീയ, നുണ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചാല്‍ ഇനിയെങ്കിലും യുഡിഎഫിന് രക്ഷപ്പെടാം. അന്‍വറിന്റെ പാര്‍ട്ടിക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ ഫലം. ശബ്ദം വാടകയ്ക്ക് എടുത്താണ് പലരും എല്‍ഡിഎഫിന് എതിരെ ആരോപണം ഉന്നയിച്ചതെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.
പാലക്കാട് സംഘര്‍ഷം
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമത്തെ തുടര്‍ന്ന് പാലക്കാട് സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
രാഹുലിന്റെ ഭൂരിപക്ഷം മറികടന്ന് പ്രിയങ്ക
വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന് പ്രിയങ്ക ഗാന്ധി. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകള്‍: പി വി അന്‍വര്‍
പതിമൂന്ന് ദിവസം കൊണ്ട് മാത്രം കളരിയില്‍ ഇറങ്ങിയ സംഘടനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് പി വി അന്‍വര്‍ എംഎല്‍എ. പിണറായിസത്തിനെതിരെയുള്ള വോട്ട് ചേലക്കരയില്‍ ലഭിച്ചു. ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് ഡിഎംകെ നന്ദി അറിയിക്കുന്നു. മുഖ്യധാരാ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഡിഎംകെ പിടിച്ചതിന് അപ്പുറം വോട്ട് നേടാന്‍ കഴിയുന്ന പാര്‍ട്ടി ഇല്ല. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഡിഎംകെയുടെ പോരാട്ടത്തിന് വലിയ പിന്തുണ ലഭിച്ചു. പി സി ജോര്‍ജിന്റേത് പോലത്തെ പാര്‍ട്ടി ഉണ്ടാക്കിയിട്ട് എന്തുണ്ടാക്കിയെന്ന് ചോദിക്കുന്നവരോട്, ഡിഎംകെയുടെ രാഷ്ട്രീയ നിലപാടിനാണ് വോട്ട് ലഭിച്ചത്. ചേലക്കരയില്‍ ബിജെപിക്ക് വോട്ട് വര്‍ധിച്ചു.
പാലക്കാടും വയനാടും ഡിഎംകെ പിന്തുണച്ചത് കൊണ്ടാണ് യുഡിഎഫ് ഭൂരിപക്ഷം കൂടിയത്. പിണറായിസത്തിനെതിരെയുള്ള വോട്ടാണ് രണ്ടിടത്തും ലഭിച്ചത്. പാലക്കാട് പല ബൂത്തുകളിലും മിന്‍ഹാജാണ് ഭക്ഷണം എത്തിച്ചത്. ചേലക്കരയില്‍ വീടുകളില്‍ കയറി ഡിഎംകെയ്ക്ക് എതിരെ എല്‍ഡിഎഫ് പ്രചാരണം നടത്തി. അതുകൊണ്ടാണ് വോട്ടുകള്‍ കുറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമായി മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഭീകരവാദ ശക്തികളെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് അധിക കാലം പോകാന്‍ കഴിയില്ല: കെ സുരേന്ദ്രന്‍
പ്രിയങ്ക ഗാന്ധി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് കേരളരാഷ്ട്രീയത്തില്‍ മാറ്റങ്ങളൊന്നുമുണ്ടാക്കില്ലെന്ന് കെ സുരേന്ദ്രന്‍. സിറ്റിങ് സീറ്റ് നില നിര്‍ത്തി എന്നതൊഴിച്ചാല്‍ പരിണാമങ്ങള്‍ ഒന്നുമില്ല. ചേലക്കരയും പാലക്കാടും നിലനിര്‍ത്തിയതില്‍ വലിയ പ്രത്യേകതകള്‍ ഇല്ല. എല്ലാ ഉപതിരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് എതിരായ വികാരമുണ്ടായിട്ടും ചേലക്കര പിടിക്കാന്‍ യുഡിഎഫിനായില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
പാലക്കാട് എന്‍ഡിഎ വോട്ടില്‍ കുറവുണ്ടായി. എല്ലാം പാര്‍ട്ടി വോട്ടുകളെന്ന് കണക്കാക്കുന്നില്ല. ലോക്‌സഭയില്‍ ലഭിച്ച രാഷ്ട്രീയ വോട്ടുകളില്‍ കുറവുണ്ടായി. വിശദമായ പരിശോധന നടത്തും. ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. കേരളത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഫലം ഒരു ഗുണവും ഉണ്ടാക്കില്ല.
യുഡിഎഫിന് വര്‍ഗീയ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ഭീകരവാദ ശക്തികളെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് അധിക കാലം പോകാന്‍ കഴിയില്ല. പിഎഫ്‌ഐ-യെ ഉപയോഗിച്ചാണ് സതീശന്‍ പ്രചാരണങ്ങള്‍ മുഴുവന്‍ നടത്തിയത്. എല്‍ഡിഎഫ് നടത്തിയ പ്രചാരണങ്ങള്‍ തിരിച്ചടിയായോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
മാത്തൂരും ലീഡ് പിടിക്കാനാകാതെ സരിന്‍
ചേലക്കരയിലെ എല്‍ഡിഎഫ് ലീഡ്- 12,201
റൗണ്ട് 1 - 1890
റൗണ്ട് 2 - 1891
റൗണ്ട് 3 - 2053
റൗണ്ട് 4 - 1764
റൗണ്ട് 5 - 969
റൗണ്ട് 6 - 450
റൗണ്ട് 7- 264
റൗണ്ട് 8 - 1010
റൗണ്ട് 9 - 664
റൗണ്ട് 10 - 981
റൗണ്ട് 11 - 574(UDF)
റൗണ്ട് 12 - 705
റൗണ്ട് 13 - 55
പോസ്റ്റല്‍ - 79
ചേലക്കരയില്‍ സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 64827
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) -33609
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 52626
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 240
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 3920
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 170
നോട്ട - 1034
അസാധുവായ പോസ്റ്റൽ ബാലറ്റ് 141
നന്ദി പറഞ്ഞ് വി ഡി സതീശൻ
കോൺഗ്രസിന് ഉജ്ജ്വലമായ വിജയം സമ്മാനിച്ച എല്ലാ വോട്ടർമാർക്കും നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കസേര കണ്ട് മറ്റു പാർട്ടികളിൽ പോകുന്നവർ അല്ല തങ്ങളെന്നും സി കൃഷ്ണകുമാർ
ചാനലുകളിൽ കൂടി അല്ല താൻ വളർന്നത്. എല്ലാ ശക്തികളും തോൽപ്പിക്കാനായി ഒന്നിച്ചു. സിപിഐഎമ്മിന് ഏഴായിരം വോട്ട് ഇപ്പോഴും കുറവാണ്. രണ്ടാം സ്ഥാനത്ത് വന്നു. തകർന്നു പോയി എന്ന് പ്രചരിപ്പിച്ചു. കൗൺസിലർമാരുടെ പ്രവർത്തനത്തിൽ അപാകത ഉണ്ടെങ്കിൽ തിരുത്തും. കസേര കണ്ട് മറ്റു പാർട്ടികളിൽ പോകുന്നവർ അല്ല തങ്ങളെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
കെപിസിസിക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം, പാലഭിഷേകം നടത്തി പ്രവര്‍ത്തകര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
യു ആർ പ്രദീപ് വിജയിച്ചു
ചേലക്കര മണ്ഡലത്തില്‍ യു ആർ പ്രദീപ് വിജയിച്ചു. 12,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. പതിമൂന്നാം റൗണ്ടിൽ 55 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രദീപിന് ലഭിച്ചത്.
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് 12 റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 60246
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 31663
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 48179
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 217
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 3560
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 157
നോട്ട - 929
വയനാട് പ്രിയങ്ക റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 55574
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 28666
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 44212
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 198
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 3297
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 136
നോട്ട - 848
യു ആർ പ്രദീപിന്റെ വിജയാഘോഷ പ്രകടനം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക്
'പാലക്കാട്ടിലേത് തിളക്കമാര്‍ന്ന വിജയം'
ഭരണവിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറണം എന്നില്ല എന്ന സൂചന നല്‍കിയ തിരഞ്ഞെടുപ്പാണിതെന്ന് കെ മുരളീധരന്‍. ജനവിധിയെ വിനയപൂര്‍വ്വം സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഭരണവിരുദ്ധ വികാരം നന്നായിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പാലക്കാട് വിജയാഘോഷത്തില്‍ പങ്കുചേരാന്‍ എസ്ഡിപിഐയും
രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ. പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
കിടിലൻ രാഹുൽ !
ലീഡ് നില 10000 കടന്നു
അടിച്ചുകയറി രാഹുൽ !
ലീഡ് നില 5000ത്തിലേക്ക്
പാലക്കാട് വോട്ടെണ്ണൽ എട്ടാം റൗണ്ട് ലീഡ് വിവരങ്ങൾ
എൻഡിഎ 1703
യുഡിഎഫ് 5258
എൽഡിഎഫ് 2888
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 37063
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 15704
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 27782
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 115
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 2542
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 88
നോട്ട - 512
അങ്കം ജയിച്ച് പ്രിയങ്ക; ലീഡ് മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുന്നു
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 32528
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 13590
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 23511
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 95
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 2097
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 78
നോട്ട - 453
'ഇടതുപക്ഷത്തെ ചേലക്കരക്കാര്‍ക്ക് വിശ്വാസമാണ്, സര്‍ക്കാര്‍ വിരുദ്ധതയില്ല'
പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍.
ലീഡ് പിടിച്ചെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
ഏഴാം റൗണ്ട് എണ്ണി പൂര്‍ത്തിയായപ്പോള്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. 1091 വോട്ടുകള്‍ക്കാണ് ലിഡ് ചെയ്യുന്നത്.
ലീഡില്‍ ഇടിവ്
പാലക്കാട് സി കൃഷ്ണകുമാറിന്റെ ലീഡില്‍ ഇടിവ്. 347 ആണ് നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ലീഡ് നില.
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 27689
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 11616
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 19122
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 76
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 1840
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 71
നോട്ട - 377
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 8567 വോട്ടിന് ലീഡ് ചെയ്യുന്നു.
പാലക്കാട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
പാലക്കാട് ലീഡ് നില മാറി മറിയുന്നു...ഇഞ്ചോടിഞ്ച് പോരാട്ടം
ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 22794
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 9455
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 15196
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 61
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 1425
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 60
നോട്ട - 305
അഞ്ച് റൗണ്ടുകള്‍ എണ്ണി പൂര്‍ത്തിയായപ്പോള്‍ പാലക്കാട് കൃഷ്ണകുമാര്‍ മുന്നില്‍
ലീഡ്- 963
ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 7598 വോട്ടിന് ലീഡ് ചെയ്യുന്നു.
'ചെങ്കോട്ടയാണ് ഈ ചേലക്കര'; പ്രതികരണവുമായി കെ രാധാകൃഷ്ണന്‍
ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 17509
കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 6758
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 11675
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 43
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 1025
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 50
നോട്ട - 226
നാലാം റൗണ്ടിലും പാലക്കാട് യുഡിഎഫ്
NDA- 4799
LDF- 2242
UDF- 4984
'പാലക്കാടിന്റെ വികസനം തുടരും'; രാഹുലിന് അഭിനന്ദനവുമായി വി ടി ബല്‍റാം
പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദവമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.
വി ടി ബല്‍റാം
മുൻസിപ്പാലിറ്റിയിൽ UDFന് അവിശ്വസീനയമായ ലീഡ്, BJPയുടെ പ്രതീക്ഷകൾ തെറ്റുന്നു
മൂന്നാം റൗണ്ടില്‍ പാലക്കാട് യുഡിഎഫ് മുന്നില്‍
പാലക്കാട് മൂന്നാം റൗണ്ട് എണ്ണി പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് മുന്നില്‍.
ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില
സ്ഥാനാര്‍ത്ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു ആര്‍ പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 11792
കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 4399
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 8011
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 30
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 532
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 38
നോട്ട - 127
ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 3781 വോട്ടിന് ലീഡ് ചെയ്യുന്നു.
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നിലനിർത്തി വയനാട്ടിൽ പ്രിയങ്കയുടെ പടയോട്ടം
വയനാട് മണ്ഡലത്തില്‍ രണ്ടാം റൗണ്ട് പൂർത്തിയായി
പ്രിയങ്കയ്ക്ക് 45,830 വോട്ടിൻ്റെ ലീഡ്
പ്രിയങ്ക - 94,170
സത്യൻ മൊകേരി - 37,260
നവ്യ ഹരിദാസ് - 11,314
തിരുവമ്പാടിയിലെ ഇടതു കേന്ദ്രത്തിലും പ്രിയങ്ക ഗാന്ധിക്ക് മുന്നേറ്റം
രണ്ടാം റൗണ്ടില്‍ തിരുവമ്പാടിയിലെ ഇടതു കേന്ദ്രത്തിലും പ്രിയങ്ക ഗാന്ധിക്ക് മുന്നേറ്റം
UDF- 7220
LDF- 1758
NDA- 730
Lead- 5462
പാലക്കാട് ആഘോഷം തുടങ്ങി യുഡിഎഫ്
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍. ആഘോഷം തുടങ്ങി യുഡിഎഫ് പ്രവർത്തകർ. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആഹ്ളാദ പ്രകടനം.
പാലക്കാട് നഗരസഭയില്‍ പതറി ബിജെപി
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍
ചേലക്കരയില്‍ രണ്ടാം റൗണ്ട് പൂർത്തിയായി
പ്രിയങ്കയുടെ ലീഡ് 45,830
വയനാട് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രിയങ്കയുടെ ലീഡ് 45,830.
എല്‍ഡിഎഫും യുഡിഎഫും വോട്ട് കൂട്ടി
പാലക്കാട് ഒന്നാം റൗണ്ടില്‍ എല്‍ഡിഎഫും യുഡിഎഫും വോട്ട് കൂട്ടി. ബിജെപി വോട്ട് കുറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നില്‍
പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നില്‍.
ചിത്രത്തിൽ ഇല്ലാതെ രമ്യ ഹരിദാസ്... ചേലക്കരയിൽ പ്രദീപിന്റെ ആധിപത്യം
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലത്തില്‍ 1016 വോട്ടുകള്‍ക്ക് സി കൃഷ്ണകുമാറാണ് മുന്നില്‍.
'തൊടമുടിയാത്...'; കുതിച്ച് കയറി പ്രിയങ്കാ ഗാന്ധി
പാലക്കാട് ആദ്യ റൗണ്ടില്‍ എന്‍ഡിഎയ്ക്ക് 700 വോട്ടിന്റെ കുറവ്
ലീഡ് 2024- 1116, ലീഡ് 2021- 1804. എന്നാല്‍ പാലക്കാട് കഴിഞ്ഞ തവണ 20 റൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇത്തവണ 14 റൗണ്ടുകളാണ് ഉള്ളത്.
വയനാട് ഇവിഎം ആദ്യ റൗണ്ട് പൂർത്തിയായി
പ്രിയങ്ക ഗാന്ധി - 45,000
സത്യൻ മൊകേരി - 18,480
നവ്യ ഹരിദാസ് - 6520
'ഫലം മറിച്ചാണെങ്കിലും ചേലക്കരയിലെ സാധാരണക്കാരുടെ ഒപ്പം ഞാനുണ്ടാകും'; കെ ബാലകൃഷ്ണന്‍
പാലക്കാട് ഇവിഎം എണ്ണിത്തുടങ്ങി
പാലക്കാട് ആദ്യം എണ്ണുന്നത് പാലക്കാട് നഗരസഭാ പരിധിയിലെ ബൂത്തുകള്‍
തപാൽ വോട്ടുകള്‍- ചേലക്കര
യു ആർ പ്രദീപ് 233
രമ്യ ഹരിദാസ് 115
കെ ബാലകൃഷ്ണൻ 38
ഭൂരിപക്ഷം 118
രമ്യ ഹരിദാസ് ക്ഷേത്രത്തിൽ
രമ്യ ഹരിദാസ് കൗണ്ടിങ് സെന്ററിന്റെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ എത്തി
തിരുവമ്പാടിയില്‍ ഇവിഎം എണ്ണിതുടങ്ങി
തിരുവമ്പാടിയില്‍ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി
ലീഡ് 1000 കടന്ന് പ്രിയങ്ക, നാലക്കം കടന്ന ആദ്യ സ്ഥാനാർത്ഥി
ചേലക്കരയിൽ രമ്യയെ പിന്നിലാക്കി ലീഡുയർത്തി യു ആർ പ്രദീപ്
പ്രിയങ്ക ഗാന്ധി മുന്നില്‍
യു ആര്‍ പ്രദീപ് മുന്നില്‍
ചേലക്കരയില്‍ യു ആര്‍ പ്രദീപ് 30 വോട്ടുകള്‍ക്ക് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.
പാലക്കാട് ആദ്യ ലീഡ് കൃഷ്ണകുമാറിന്
പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ 10 വോട്ടിന്റെ ലീഡ്
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ തുടങ്ങി
വയനാട് അഞ്ച് ടേബിളുകളിലായി പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു
പോസ്റ്റല്‍ വോട്ട്- 957
ഹോം വോട്ട്- 854
അംഗപരിമിതര്‍- 133
ചേലക്കരയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു
നാല് ടേബിളുകളിലായി 1418 വോട്ടുകളാണ് എണ്ണുന്നത്
വോട്ടെണ്ണല്‍ തുടങ്ങി
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ചെറുതുരുത്തി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിലിരുന്ന് വോട്ടെണ്ണൽ കാണും. എ സി മൊയ്തീനും ഒപ്പമുണ്ട്.
പാലക്കാട്; ആദ്യ ഏഴ് റൗണ്ടുകളിൽ എണ്ണുന്നത് പാലക്കാട് മുനിസിപ്പാലിറ്റി
എട്ടാം റൗണ്ടിലെ ആദ്യമെണ്ണുന്ന 6 ബൂത്തുകൾ മുനിസിപ്പാലിറ്റിയിലേത്. 8 ബൂത്തുകൾ പിരായിരി പഞ്ചായത്തിലേത്. ഒമ്പതാം റൗണ്ടും പത്താം റൗണ്ടും പിരായിരി പഞ്ചായത്തിലേത്.
11-ാം റൗണ്ട്- മാത്തൂർ പഞ്ചായത്
12-ാം റൗണ്ട്- 8 ബൂത്തുകൾ മാത്തൂർ പഞ്ചായത്തിലേത്, 6 ബൂത്തുകൾ കണ്ണാടി പഞ്ചായത്തിലേത്.
13-ാം റൗണ്ട്- കണ്ണാടി പഞ്ചായത്ത്
14-ാം റൗണ്ട്- കണ്ണാടി പഞ്ചായത്ത്
ക്രിസ്റ്റൽ ക്ലിയറായ വിജയം പ്രവചിക്കാൻ ടീം എത്തി; ഇനി 'പൊളിറ്റിക്കൽ ത്രില്ലർ' കാണാം | Election Result
പാലക്കാട്: വോട്ടെണ്ണല്‍
വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകളില്‍ നിന്ന് വോട്ടുകള്‍ എണ്ണുന്നതിന് 5 ടേബിളുകളും. സര്‍വീസ് വോട്ടുകളുടെ കവറില്‍ രേഖപ്പെടുത്തിയ ക്യൂആര്‍ കോഡ് റീഡ് ചെയ്യുന്നതിന് 2 ടേബിളുകളുമുണ്ട്.
സ്ട്രോങ് റൂമുകള്‍ തുറക്കാന്‍ ഉദ്യാഗസ്ഥരെത്തി