പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎം വിമത കണ്‍വെന്‍ഷന്‍; ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

ജില്ലാ സെക്രട്ടറി സംഘടനാ മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

dot image

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎം വിമത കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറി സംഘടനാ മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി.

ഔദ്യോഗിക നേതൃത്വത്തിനെതിരെ നേരത്തേയും വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. അന്നും ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നുമായിരുന്നു വിമര്‍ശനം.

Content Highlights: CPIM rebel convention at kozhinjampara, Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us