ഗോത്രവര്‍ഗ വിഭാഗക്കാരുടെ കുടില്‍ പൊളിച്ച സംഭവം; വനം വകുപ്പിനെതിരെ നടപടിക്ക് നിര്‍ദേശം

ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിട്ടുണ്ട്

dot image

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ ഗോത്രവിഭാഗക്കാരുടെ കുടില്‍ വനം വകുപ്പ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ചീഫ് വൈല്‍ഡ് ലൈന്‍ വാര്‍ഡനാണ് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി.

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലാണ് വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്നായിരുന്നു കുടുംബങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്നലെ മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.

സംഭവത്തില്‍ കുടുംബങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ ഉണ്ടായിരുന്നുവെന്നും മറ്റ് ഇടമില്ലാത്തതിനാല്‍ തെരുവുകളിലാണ് അന്തിയുറങ്ങിയതെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlight: Forest dept to take action against officers in demolishing houses of tribals at Wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us