REPORTER LIVATHON IMPACT: കട്ടപ്പുറത്തായ ടാറ്റാ നെക്‌സോൺ ഇലക്ട്രിക് കാർ കൊണ്ടുപോകാൻ കമ്പനി ടീം എത്തി

ഇന്ന് ഉച്ചയോടെയാണ് വാഹനം കൊണ്ടുപോകാന്‍ കമ്പനി അധികൃതര്‍ എത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വളപ്പില്‍ കഴിഞ്ഞ പതിനൊന്ന് മാസമായി കട്ടപ്പുറത്തായിരുന്ന പുത്തന്‍ ടാറ്റാ നെക്‌സോണ്‍ ഇലക്ട്രിക് കാര്‍ കൊണ്ടുപോകാന്‍ കമ്പനി അധികൃതര്‍ എത്തി. ഇന്ന് ഉച്ചയോടെയാണ് വാഹനം കൊണ്ടുപോകാന്‍ കമ്പനി അധികൃതര്‍ എത്തിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറിയതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് അധികൃതര്‍ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍ നേരത്തെ കട്ടപ്പുറത്തായ ടാറ്റാ നെക്സോണിൻ്റെ പരിതാപകരമായ അവസ്ഥ ചർച്ചയാക്കിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ വാഹനങ്ങള്‍ ഉപയോഗ ശൂന്യമായി കെട്ടിക്കിടക്കുന്നത് റിപ്പോര്‍ട്ടറിൻ്റെ ലൈവത്തോൺ റിപ്പോർട്ട് ചെയ്തിരുന്നു. കോര്‍പറേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും അടക്കം ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ കട്ടപ്പുറത്താണെന്ന് റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരുന്നു. അങ്ങനെ റിപ്പോര്‍ട്ടര്‍ നടത്തിയ പരിശോധനയിലായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ വളപ്പില്‍ പതിനൊന്ന് മാസമായി ടാറ്റാ നെക്‌സോണ്‍ പൊടി പിടിച്ചുകിടക്കുന്നതായി വ്യക്തമായത്. പതിനഞ്ച് ലക്ഷം രൂപ വില വരുന്ന വാഹനത്തിന് മൂന്ന് വര്‍ഷവും പതിനൊന്ന് മാസവും മാത്രമായിരുന്നു പഴക്കം.

2020 ഡിസംബറിലായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്തത്. അനര്‍ട്ടാണ് വാഹനം ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന് കൈമാറിയത്. വാഹനം ലഭിച്ച് അധികം വൈകാതെ തന്നെ എസിക്ക് പ്രശ്‌നം സംഭവിച്ചതായി ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് അധികൃതര്‍ പറയുന്നു. എക്‌സറ്റന്‍ഡിങ് വാറന്റി പ്രശ്‌നം മൂലമാണ് വാഹനം കട്ടപ്പുറത്തായതെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights- tata company team arrived to collect tata nexon electric car from trivandrum corporation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us