ഇനി കാട്ടിൽ കയറിയാൽ നാട്ടിലെ ശീലക്കേട് പറ്റില്ല; വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ

വനത്തിൽ വെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരും

dot image

തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റക്യത്യങ്ങൾക്കുളള പിഴ പത്തിരട്ടി വരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. 1961 ലെ കേരള വനം നിയമം ഭേദ​ഗതി ചെയ്യുന്നതിനുള്ള ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണം നടത്തുക.

വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയ്യാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടക വസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമ്യ​ഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽ നിന്ന് മീൻപിടിക്കുക എന്നീവയും കുറ്റക്യത്യങ്ങളാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുക.

ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ 25000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ. വനത്തിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിൽ കുറയാത്തവർക്കുമാത്രം ഇതിന് അധികാരം നൽകുന്നതാണ് ഭേദ​ഗതി.

Content Highlight : Careless dumping of plastic products in the forest; Fine up to 25,000

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us