തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുനമ്പത്തെ ജനങ്ങള്‍ക്കായി യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പ്രതിഷേധം നടക്കുക. കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. അത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. വേഗത്തില്‍ വിഷയത്തിന് പരിഹാരം കണ്ടെത്തണം. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല. സര്‍വകക്ഷി യോഗം കത്തയച്ചപ്പോഴാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറയണം, മൂന്ന് മാസം സമയം ചുരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്ടി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് നടന്നത് പൊലീസിന്റെ പാതിരാ നാടകമാണ്. സ്ഥാനാര്‍ത്ഥി പെട്ടിയുമായി വന്നുവെന്ന് പറഞ്ഞ് വ്യാജപ്രചാരണം നടത്തി. എന്നിട്ട് സ്ത്രീ നേതാക്കളുടെ മുറിയില്‍ കയറി പരിശോധന നടത്തി. വനിതാ പൊലീസില്ലാതെയാണ് റെയ്ഡ് എന്ന് പറഞ്ഞ് സെര്‍ച്ച് വറണ്ടില്ലാതെ പൊലീസ് അര്‍ധരാത്രി അവരുടെ മുറിയില്‍ കയറിയത്. എം ബി രാജേഷും അളിയനും ചേര്‍ന്നാണ് പാതിരാ നാടകം നടത്തിയത്. അതിന് അവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെതിരെ ആറ് വിവാദം ഇടതുപക്ഷം ഉണ്ടാക്കി. പെട്ടിവിവാദം, സ്പിരിറ്റ് നാടകം, കത്ത് നാടകം, പാതിരാ നാടകം, പരസ്യ നാടകം, സന്ദീപ് വാര്യരെ സംബന്ധിച്ച് നാടകം. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപിയെ ജയിപ്പിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: VD Satheesan says govt should take immediate action in Munambam issue