മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിനെ ഇടിച്ച് കെഎസ്ആര്‍ടിസി; റോഡിന്റെ മധ്യത്തിൽ നിര്‍ത്തി ആളെ ഇറക്കി; വീഡിയോ

പത്തനംതിട്ട മാന്നാറിന് സമീപം കോയിക്കൽ മുക്കിലാണ് സംഭവം

dot image

പത്തനംതിട്ട : പത്തനംതിട്ടയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിനെ ഇടിച്ച് കെഎസ്ആർടിസി. മാന്നാറിന് സമീപം കോയിക്കൽ മുക്കിലാണ് സംഭവം. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസിനെ കെഎസ്ആർടിസി ഇടിച്ചത്.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസും മത്സരയോട്ടത്തിലായിരുന്നു. സ്വകാര്യ ബസിനെ കടത്തിവിടാത്ത വിധത്തിലായിരുന്നു കെഎസ്ആർടിസിയുടെ പരാക്രമം. ഇതിനിടെ നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി യാത്രക്കാരനെ ഇറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

സ്വകാര്യബസ് കോട്ടയത്ത് നിന്ന് മാന്നാർ വഴി മാവേലിക്കരയിലേക്കും കെഎസ്ആർടിസി ബസ് തിരുവല്ലയിൽ നിന്ന് മാവേലിക്കരയിലേക്കുമാണ് ട്രിപ്പ് നടത്തിയിരുന്നത്. രണ്ട് ബസ്സുകളുടേയും ട്രിപ്പ് മുടങ്ങി.

Content Highlight : KSRTC hits overtaking private bus in Mannar; The reporter saw the bus stopping in the middle of the road

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us