ബസ് സ്റ്റാന്‍ഡിലിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

dot image

കട്ടപ്പന: ഇടുക്കി കട്ടപ്പന ബസ് സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ കേസിൽ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഡിസംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി വന്ന് ഇടിക്കുകയായിരുന്നു.

കുമളി സ്വദേശി വിഷ്ണു പതിരാജിന്റെ (25)ദേഹത്തേക്കാണ് ബസ് കയറിയത്. കുമളി-മൂന്നാര്‍ റൂട്ടിലോടുന്ന ദിയ ബസാണ് അപകടമുണ്ടാക്കിയത്. ബസ് സ്റ്റാന്റിലിരുന്ന വിഷ്ണുവിന്റെ കഴുത്തൊപ്പം ബസ് ഇടിച്ചുകയറുകയായിരുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസിന് അടിയില്‍ കുടുങ്ങിയിരുന്നു.

അപകടത്തിൽ നിന്നും അത്ഭുതകരമായാണ് വിഷ്ണു രക്ഷപ്പെട്ടത്. കാലിന്റെ മുട്ടിന് പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ബസ് ഡ്രൈവറോട് ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: The incident where the bus rammed into the body of the young man at the bus stand; The driver's license was suspended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us