'കരള്‍ നല്‍കി ജീവിതം തന്നവളാണ്, ഇന്നെന്നെ തനിച്ചാക്കി പോയി'; രേവതിയുടെ വേര്‍പാടില്‍ ഭര്‍ത്താവ്

തിക്കിലും തിരക്കിലുംപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീതേജ് ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്

dot image

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ന്റെ റിലീസ് ദിനം തിയറ്ററില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച രേവതിയുടെ വിയോഗം ഒരു കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഭര്‍ത്താവ് ഭാസ്‌കര്‍ ഇനിയും രോഗമുക്തനായിട്ടില്ല. രോഗത്തില്‍ വലഞ്ഞ ഭാസ്‌കറിന് ആകെ ആശ്രയം രേവതിയായിരുന്നു. തിക്കിലും തിരക്കിലുംപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീതേജ് ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

തനിക്ക് ജീവിതം തിരിച്ചു നല്‍കിയത് രേവതിയാണെന്നാണ് ഭാസ്‌കര്‍ പറയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ കരള്‍ നല്‍കിയത് അവളാണ്. രോഗത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഇപ്പോള്‍ രേവതിയും തങ്ങളെ വിട്ട് പോയെന്നും ഭാസ്‌കര്‍ പറഞ്ഞു. അല്ലു അര്‍ജുന്റെ വലിയ ഫാനായിരുന്നു രേവതിയുടെ മകന്‍ ശ്രീതേജ്. കുട്ടിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു പ്രീമിയര്‍ ഷോ കാണാന്‍ കുടുംബം എത്തിയത്.

കഴിഞ്ഞ ദിവസമാണ് പുഷ്പ 2 തിയറ്ററുകളില്‍ എത്തിയത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു രേവതിയും കുടുംബവും. പുഷ്പയുടെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും സന്ധ്യ തിയറ്ററില്‍ എത്തിയിരുന്നു. ഇതോടെ അല്ലുവിനെ കാണാന്‍ ആരാധകര്‍ തിരക്കുകൂട്ടി. തിയറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും ശ്വാസം മുട്ടി ബോധരഹിതരായി വീണു. ഇരുവരേയും ഉടന്‍ തന്നെ തൊട്ടടുത്ത ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ തിയറ്റര്‍ മാനേജര്‍ക്കെതിരെയും അല്ലു അര്‍ജുനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Content Highlights: Revathi's Husband mourns death of young woman who came to see Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us