REPORTER LIVE: സ്മാർട്ട് സിറ്റി; ടീ കോമിന് നഷ്ടപരിഹാരം വേണ്ടതുണ്ടോ? സർക്കാർ സ്മാർട്ടാകുമോ?

സ്മാ‍ർട്ട് സിറ്റി വിഷയത്തിൽ ഉയർന്നിരിക്കുന്ന വിഷയങ്ങൾ റിപ്പോ‍ർട്ടർ ലൈവത്തോൺ പരിശോധിച്ചു

dot image

കൊച്ചി: സ്മാ‌‍ർട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനും ടീകോമിന് നഷ്ടപരിഹാരം നൽകാനുമുള്ള സ‍‍ർ‌ക്കാർ നീക്കം വിവാദമാകുന്നു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള നീക്കം കരാ‍ർ വ്യവസ്ഥയുടെ ലംഘനമാണെന്നും നടക്കുന്നത് റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. നഷ്ടപരിഹാരം കിട്ടേണ്ടത് ടീകോമിൽ നിന്ന് ഇങ്ങോട്ടാണെന്നും പ്രതിപക്ഷം വാദിക്കുന്നു.സ്മാ‍ർട്ട് സിറ്റി വിഷയത്തിൽ ഉയർന്നിരിക്കുന്ന വിഷയങ്ങൾ റിപ്പോ‍ർട്ടർ ലൈവത്തോൺ പരിശോധിച്ചു.

മന്ത്രിസഭാ തീരുമാനം കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാ‍ർ. സ്മാർട്ട് സിറ്റി ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ടീകോമിൻ്റെ കൈവശമുള്ള 246 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുക. ടീകോം പദ്ധതിയിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ടീ കോമിന് നഷ്ടപരിഹാരം നൽകാൻ പ്രത്യേക സമിതിയും സർക്കാർ രൂപീകരിക്കും. സ്മാർട്ട് സിറ്റി ഭൂമിയിൽ സർക്കാർ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആലോചന. സ്മാർട്ട് സിറ്റിക്ക് പുതിയ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സർക്കാ‍ർ ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിൻ്റെ വികസനത്തിന് ഉപയോ​ഗപ്പെടുത്താമെന്നും സർക്കാർ കണക്ക് കൂട്ടുന്നു. ഐ ടി വികസനത്തിന് ഭൂമി ഉപയോഗിക്കാം. 46 ഏക്കർ ഭൂമി ഐ ടി വികസനവ്യാപനത്തിന് ഉപയോഗിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പുതിയ തീരുമാനത്തിൻ്റെ ഭാ​ഗമായി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ടീകോമിനെ ഒഴിവാക്കുമ്പാൾ നഷ്ടപരിഹാരം നൽകാൻ നിയമപരമായ ബാധ്യത ഉണ്ടോ? സ്മാർട് സിറ്റി പരാജയപ്പെട്ടത് ആരുടെ വീഴ്ചയാണ്? നഷ്ടപരിഹാരം ഇല്ലാതെ ടീകോമിനെ ഒഴിവാക്കാനാകുമോ? പദ്ധതിയിൽ നിന്ന് പിൻമാറാൻ ടീ കോം തയ്യാറാകുമോ?എത്ര നഷ്ടപരിഹാരം ആവശ്യപ്പെടും? നിയമയുദ്ധങ്ങൾക്ക് വഴി തുറക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Content Highlights: Dubai Firm Shown Exit Door From Kochi Smart City Project After 13 Years, Political Row Erupts In Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us