ഉമ്മൻ ചാണ്ടി സർ എന്നും ഹൃദയത്തിൽ; ഡിവൈഎഫ്‌ഐയില്‍ സ്വാതന്ത്ര്യം കിട്ടില്ലെന്ന് പലരും പറഞ്ഞു: എ കെ ഷാനിബ്

പാര്‍ട്ടിയിലെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയതിനാണ് പാര്‍ട്ടി പുറത്താക്കിയതെന്ന് എ കെ ഷാനിബ്

dot image

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നാലും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഹൃദയത്തില്‍ ഉണ്ടാവുമെന്ന് എ കെ ഷാനിബ്. ഉമ്മന്‍ചാണ്ടി വിഭാവനം ചെയ്ത പ്രവര്‍ത്തനം അല്ല കോണ്‍ഗ്രസിന്. ഇന്ന് ഇടതുപക്ഷത്തിന് മാത്രമാണ് മതേതര നിലപാടുള്ളത്. കോണ്‍ഗ്രസിന്റെ അകത്ത് നില്‍ക്കുമ്പോഴും തനിക്ക് ഇടതുപക്ഷ മനസ്സ് ആയിരുന്നുവെന്ന് ഷാനിബ് പ്രതികരിച്ചു.

'പാര്‍ട്ടിയിലെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയതിനാണ് പാര്‍ട്ടി പുറത്താക്കിയത്. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന് വോട്ട് പിടിക്കുന്നത് തുടരുകയാണ്. ഇനിയും കോണ്‍ഗ്രസ് ആയി തുടരുന്നതില്‍ കാര്യമില്ലെന്നും എ കെ ഷാനിബ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സ്‌നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. അങ്ങോട്ട് പോയാല്‍ കോണ്‍ഗ്രസില്‍ കിട്ടുന്ന സ്വാതന്ത്ര്യം കിട്ടില്ലെന്ന് പലരും പറഞ്ഞു'വെന്നും ഷാനിബ് പറഞ്ഞു.


കഴിഞ്ഞ കുറച്ചു ദിവസമായി ആ പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ഇടതുപക്ഷം ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. തിരുത്തലുകള്‍ പാര്‍ട്ടിക്കകത്ത് നടക്കുന്നുണ്ട്. പക്ഷെ കോണ്‍ഗ്രസില്‍ അതില്ലെന്നും എ കെ ഷാനിബ് പറഞ്ഞു. ഷാനിബ് ഇന്ന് മൂന്ന് മണിക്ക് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കും.

'ഇന്ന് ഇടതുപക്ഷത്തിന് മാത്രമാണ് മതേതര നിലപാടുള്ളത്. കോണ്‍ഗ്രസിന്റെ അകത്ത് നില്‍ക്കുമ്പോഴും ഇടതുപക്ഷ മനസ് ആയിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ മതേതര രാഷ്ട്രത്തിന് നിലനില്‍പ്പുള്ളൂ'വെന്നും എ കെ ഷാനിബ് പ്രതികരിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഷാനിബും ഇപ്പോള്‍ തിരുവനന്തപുരത്താണ്. യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കും. കോണ്‍ഗ്രസുകാരനായി തന്നെ തുടരുകയെന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്നും ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Content highlights: Oommen Chandi is in the heart even after joining left said a k shanib

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us