തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിനാൽ ഏജന്‍റുമാര്‍ പ്രതിഷേധത്തിലാണ്. ഈ ആശയക്കുഴപ്പത്തെ തുടർന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തി വെച്ചത്.
പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് പിന്നാലെയാണ് സാധാരണ ഗതിയിൽ ക്രിസ്മസ് ബമ്പറിന്‍റെ വിൽപ്പന ആരംഭിക്കുക. എന്നാൽ പൂജാ ബമ്പര്‍ നറുക്കെടുപ്പിന്റെ ഫലം പുറത്ത് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്‍റെ വിൽപ്പന ആരംഭിച്ചിട്ടില്ല.
നറുക്കെടുപ്പിൽ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്‍റുമാരുടെ പ്രതിഷേധം. പ്രതിക്ഷേധം കണക്കിലെടുത്ത് സമ്മാന ഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
Content Highlights: Printing of the Christmas New Year Bumper Lottery has been discontinued