കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും.
നടന്‍ ദിലീപിന്റെ ദര്‍ശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹര്‍ജിയില്‍ ദിലീപിനെ സ്വമേധയാ കക്ഷി ചേര്‍ക്കുന്നതിലും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.
ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ദര്‍ശനം തേടി. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടഞ്ഞു. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കൂടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Content Highlights: