കൊച്ചി: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള 'കോടതി വിളക്കില്‍' സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത ഹര്‍ജിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് എന്നായിരുന്നു പരാതിയുടെ അടിസ്ഥാനം. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുത് എന്നായിരുന്നു 2022ല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹൈക്കോടതിയുടെ വിലക്കിന് ശേഷവും ഇതേ പേരില്‍ വിളക്ക് നടത്തിയെന്നാണ് പരാതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. നവംബര്‍ 17നായിരുന്നു ഇത്തവണത്തെ കോടതി വിളക്ക്.
മതനിരപേക്ഷമായ ഒരു സമൂഹത്തിൽ കോടതി വിളക്കെന്ന പേരിൽ ഒരു ചടങ്ങ് വേണ്ട എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാൽ ഈ നിർദേശം അവഗണിച്ചും കോടതി വിളക്കെന്ന പേര് ഉപയോഗിച്ചുപോരുകയായിരുന്നു. ഇതിൽ കോടതിക്ക് കത്ത് ലഭിച്ചതോടെയാണ് ഇടപെടൽ. 2022ൽ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് കോടതി വിളക്കെന്ന പദം ഉപയോഗിക്കരുത് എന്ന് ചൂണ്ടിക്കാട്ടി നിർദേശം നൽകിയത്. തുടർന്ന് ഹൈക്കോടതി പേര് മാറ്റാനും നിർദേശിച്ചിരുന്നു.
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടന്നുവരുന്ന വിലക്കാണ് കോടതി വിളക്ക്. ചാവക്കാട് കോടതിയിലെ അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരും ചേർന്ന് വർഷങ്ങളായി നടത്തിവരുന്ന വിളക്കാണ് ഇത്. 2022ൽ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കോടതി വിളക്കെന്ന പദം ഉപയോഗിക്കരുത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഹൈക്കോടതി പേര് മാറ്റാനും നിർദേശിച്ചു.
Content Highlights: Highcourt to take up case on 'Kodathi Vilakk' today