ചെവിയുടെ ഭാഗത്ത് മര്‍ദ്ദിച്ചതിൻ്റെ പാടുകള്‍; കൊലപാതകമെന്ന് അച്ഛന്‍; ഇന്ദുജയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ

ഇന്ദുജ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശശിധരന്‍

dot image

തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പാലോട് കോളച്ചല്‍ കൊന്നമൂട് സെറ്റില്‍മെന്റിലെ അംഗമാണ് മരിച്ച ഇന്ദുജ. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവ് പാലോട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇളവട്ടം സ്വദേശിയും ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരിയുമായ പൈങ്കിളിയുടെ മകനാണ് അഭിജിത്ത്.

ഇന്ദുജ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശശിധരന്‍ കാണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകളെ വിളിച്ചിറക്കി കൊണ്ടു പോയതിനു ശേഷം കാണാന്‍ അനുവദിച്ചിരുന്നില്ല എന്നും കുടുംബം പറഞ്ഞു. ഒരാഴ്ചയ്ക്ക് മുന്നേയാണ് മകള്‍ വീട്ടില്‍ വന്നത്. അന്ന് മകളുടെ ചെവിയുടെ ഭാഗത്ത് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതാരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നാണ് അഭിജിത്ത് പൊലീസിന് നല്‍കിയ മൊഴി. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇന്ദുജയെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടെന്ന് തഹസില്‍ദാര്‍ കുടുംബത്തോട് പറഞ്ഞു.

മകള്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഇന്ദുജയെ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.


Content Highlights: Palode Induja Death Father allegation against Husband Abijith

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us