പത്തനംതിട്ടയിൽ 17കാരി അമ്മയായി; എട്ട് മാസം പ്രായമുള്ള കുഞ്ഞ്; 21കാരനും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ

ബന്ധുക്കളില്‍ ഒരാള്‍ പോക്‌സോ സാധ്യത ചൂണ്ടിക്കാട്ടി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു

dot image

ഏനാത്ത്: പത്തനംതിട്ടയില്‍ പതിനേഴുകാരി അമ്മയായി. ഏനാത്താണ് സംഭവം. കുഞ്ഞിന് എട്ട് മാസം പ്രായമായി. സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന കടമ്പനാട് സ്വദേശി ആദിത്യ(21)നെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പൊലീസിന്റേതാണ് നടപടി.

ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയും യുവാവും ഒരു ബസ് യാത്രയിലാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികളാണ്. ഒരു വര്‍ഷം മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടിയുടേയും യുവാവിന്റെയും വിവാഹം കഴിഞ്ഞതായാണ് വിവരം. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയും യുവാവും കുഞ്ഞുമായി കടമ്പനാട്ടെ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ യുവാവും കുടുംബാംഗങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ പോക്‌സോ സാധ്യത ചൂണ്ടിക്കാട്ടി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രാഥമിക അന്വേഷണം നടത്തി ഏനാത്ത് പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് പെണ്‍കുട്ടിയേയും യുവാവിനേയും കുഞ്ഞിനേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പോക്‌സോ വകുപ്പ് ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാവിന് ഈ സംഭവങ്ങള്‍ അറിയാമായിരുന്നു. വിവരം മറച്ചുവെച്ചു എന്ന കുറ്റത്തിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഉടന്‍ ചൈല്‍ഡ് ലൈന്റെ സംരക്ഷണത്തിലേക്ക് മാറ്റും.

Content Highlights- police took case after 17 year old girl become mother of eight month old baby boy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us