ഡോണർ മുറികളിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചു; സുനിൽ സ്വാമി അപ്രത്യക്ഷനായി

ഡോണർ മുറികളിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സുനിൽ സ്വാമി പൊടുന്നനെ അപ്രത്യക്ഷനായത്

dot image

ശബരിമല: വർഷങ്ങളായി അനധികൃതമായി ഡോണർ മുറി കൈവശം വെച്ച സുനിൽ സ്വാമി എന്ന സുനിൽകുമാർ ഒടുവിൽ മലയിറങ്ങി. ഡോണർ മുറികളിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സുനിൽ സ്വാമി പൊടുന്നനെ അപ്രത്യക്ഷനായത്.

സന്നിധാനത്തെ സഹ്യാദ്രി പിൽഗ്രിം സെന്ററിലെ 401-ാം നമ്പർ മുറിയായിരുന്നു സുനിൽ സ്വാമി കൈവശപ്പെടുത്തിയിരുന്നത്. കെട്ടിടം നിർമിക്കാൻ സഹായിച്ച, അതിനായി സംഭാവന നൽകിയ വ്യക്തികൾക്കായി ചില നിബന്ധനകളോടെ അധികൃതർ താമസിച്ചുതൊഴാൻ മുറികൾ അനുവദിക്കാറുണ്ട്. ഒരു വർഷം ആകെ 5 ദിവസം മാത്രമാണ് ഇവിടെ സൗജന്യമായി താമസിക്കാൻ കഴിയുക. പണം കൊടുത്താൽ പരമാവധി 10 ദിവസവും താമസിക്കാം. എന്നാൽ പത്ത് വർഷമായി സുനിൽ സ്വാമി ഇവിടെ ഒരു മുറി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു.

2017ൽ തന്നെ സുനിൽ സ്വാമിയുടെ അനധികൃത താമസത്തെക്കുറിച്ച് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ശേഷം താത്കാലികമായി സുനിൽ സ്വാമിയെ ആ മുറിയിൽ നിന്ന് മാറ്റിയിരുന്നു. എന്നിട്ടും ഗോശാലയിലെ പരിചാരകന്റെ മുറിയിൽ സുനിൽ സ്വാമി താമസിച്ച് വന്നിരുന്നു. എന്നാൽ ഹൈക്കോടതി കർശന നിലപാടെടുത്തതോടെ സ്വാമി ഇന്നലെ മലയിറങ്ങുകയായിരുന്നു.

അതേസമയം, ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും.

നടന്‍ ദിലീപിന്റെ ദര്‍ശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹര്‍ജിയില്‍ ദിലീപിനെ സ്വമേധയാ കക്ഷി ചേര്‍ക്കുന്നതിലും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.

Content Highlights: Suni Swami returned from Sabarimala after highcourt tightens restrictions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us