എം കെ രാഘവനെ വഴിയിൽ തടഞ്ഞ സംഭവത്തിലെ അച്ചടക്ക നടപടി; പരസ്യപ്രതിഷേധത്തിനൊരുങ്ങി ഒരു വിഭാഗം

എം കെ രാഘവൻ എം പിയെ തടഞ്ഞ സംഭവത്തിൽ നാല് പ്രാദേശിക നേതാക്കളെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു

dot image

കണ്ണൂർ: എം കെ രാഘവൻ എം പിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടക്ക നടപടിയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഒരു വിഭാ​ഗം നേതാക്കൾ. എം കെ രാഘവൻ എം പിയെ തടഞ്ഞ സംഭവത്തിൽ നാല് പ്രാദേശിക നേതാക്കളെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഇന്ന് വൈകുന്നേരം അ‍ഞ്ച് മണിക്ക് കുഞ്ഞിമംഗലത്താണ് പ്രതിഷേധം സംഘടിപ്പിക്കും. നടപടി അംഗീകരിക്കില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നേരത്തെ നാല് കോൺഗ്രസ് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് കണ്ണൂർ ഡിസിസി അറിയിച്ചത്.

കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളേജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. കല്ല്യാശ്ശേരി-പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജിൽ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ എംപി നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.

Content Highlights: Disciplinary action in the incident of stopping MK Raghavan A section prepared for public protest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us