സ്ഥിര വിലാസം തടസമാകില്ല.. കേരളത്തില്‍ വാഹന രജിസ്‌ട്രേഷന്‍ ഇനി കൂടുതല്‍ എളുപ്പം

ജോലിയും മറ്റുമായി മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ മാറ്റം ഉപകാരമായേക്കും

dot image

തിരുവനന്തപുരം: മോട്ടോര്‍ വാഹന രജിസ്‌ട്രേഷനില്‍ പുതിയ മാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ കേരളത്തില്‍ മേല്‍വിലാസമുള്ളയാള്‍ക്ക് ഇനി സംസ്ഥാനത്തെ ഏത് ജില്ലയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അതായത് കാസര്‍കോട് സ്വദേശിക്കും തിരുവനന്തപുരത്തെ സീരീസിലുള്ള വണ്ടി സ്വന്തമാക്കാമെന്ന് സാരം.

ജോലിയും മറ്റുമായി മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ മാറ്റം ഉപകാരമായേക്കും. ടാക്‌സ് മുടക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസിനായിരിക്കും ഉത്തരവാദിത്തം. കെഎല്‍ 1, കെഎല്‍ 7, കെഎല്‍ 11 ഉള്‍പ്പെടെയുള്ള നമ്പറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാകുമെന്നതും മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ച് വെല്ലുവിളിയായേക്കും.

സ്ഥിരം മേല്‍വിലാസം ഇല്ലാത്ത ജില്ലയിലും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തേയും സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുവെച്ചിരുന്നു. ജോലിക്കായി എത്തിയവരാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമായിരുന്നു രജിസ്‌ട്രേഷന് അനുമതി.

Content Highlight: Vehicle registration laws changed in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us