കോഴിക്കോട്: നവജാതശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തുംകടവിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 1.30ന് മത്സ്യബന്ധനത്തിനായി പോയവരാണ് മൃതദേഹം കണ്ടത്.
പുഴയിലൂടെ ഒഴുകി വന്നതാവാം കുഞ്ഞിൻ്റെ മൃതദേഹം എന്നാണ് വിലയിരുത്തൽ. കരയ്ക്ക് അടിഞ്ഞ നിലയാലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചുവന്ന തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു രാത്രി ഒരു മണിയോടെയാണ് മൃതദേഹം കണ്ടതെന്നും ദൃക്സാക്ഷി ഷൈജു പറഞ്ഞു.
കുഞ്ഞിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.ദുരൂഹ മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ജീവനോടെയാണോ കുട്ടിയെ നദിയിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Newborn baby found dead in river