'എം കെ രാഘവൻ്റെ അവകാശവാദം വസ്തുതാവിരുദ്ധം; അഴിമതി നടന്നു'; ഉദ്യോഗാർത്ഥി നിധീഷ് റിപ്പോർട്ടറിനോട്

തൻ്റെ പരാതിയില്‍ പറഞ്ഞ ആളുകള്‍ക്ക് തന്നെയാണ് ജോലി നല്‍കിയതെന്നും നിധീഷ് ടി വി

dot image

കണ്ണൂര്‍: മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് എം കെ രാഘവന്‍ എംപിക്കെതിരെ ആരോപണവുമായി ഉദ്യോഗാര്‍ത്ഥി നിധീഷ് ടി വി. നിയമനം സുതാര്യമല്ലെന്നും അഴിമതി നടന്നുവെന്നും നിധീഷ് പറഞ്ഞു. എം കെ രാഘവന്റെ അവകാശവാദം വസ്തുതാ വിരുദ്ധമാണ്. എം കെ ധനേഷ്, ഭരത് ഡി പൊതുവാള്‍ എന്നിവരോട് കോഴ വാങ്ങി ജോലി വാഗ്ദാനം ചെയ്തുവെന്നും നിധീഷ് ടി വി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇന്റര്‍വ്യൂ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിക്ക് താന്‍ കത്ത് നല്‍കിയിരുന്നുവെന്നും നിധീഷ് പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധി തന്റെ പരാതി സ്വീകരിച്ച് ഒപ്പുവെച്ചു. തന്റെ പരാതിയില്‍ പറഞ്ഞ ആളുകള്‍ക്ക് തന്നെയാണ് ജോലി നല്‍കിയത്. നിയമനത്തില്‍ അഴിമതി നടന്നുവെന്നും നിധീഷ് വ്യക്തമാക്കി. നേരത്തേ നിധീഷ് ഇന്റര്‍വ്യൂ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിക്ക് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു.

മാടായി കോളേജില്‍ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാഗം) കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പണ്‍ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച്. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനായിരുന്നു ഇന്റര്‍വ്യൂ നടന്നത്. ഈ തസ്തികയിലേക്ക് എം കെ രാഘവന്റെ ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടന്നു എന്നാണ് നിധീഷിന്റെ ആരോപണം. പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായതിനാല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുന്‍പ് കോളേജില്‍ എത്തി ഇവര്‍ ജോലിക്ക് കയറിയെന്നും നിധീഷ് ആരോപിച്ചിരുന്നു.

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി എം കെ രാഘവനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടായി കോളേജില്‍ തടഞ്ഞിരുന്നു. ഇതോടെ വിഷയം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഏറ്റെടുത്തു. രാഘവന്‍ എംപിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlights- nidheesh t v against m k raghavan mp on madayi college appointment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us