നാട്ടിക ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം; അട്ടിമറി വിജയം നേടി യുഡിഎഫ്

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചത്

dot image

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.

തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്. കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. വോട്ടർമാരോട് വളരെയധികം നന്ദിയുണ്ടെന്ന് പി വിനു പ്രതികരിച്ചു. എല്ലാവരോടും സ്നേഹമുണ്ടെന്നും അവർ പറഞ്ഞു. നാട്ടുകാരിൽ നിന്നും അകന്നു നിന്നിട്ടില്ലെന്നും വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ഡിസംബർ 10-നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേ‍ർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ​ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Content Highlights: congress won in nattika localbody byelection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us