കൊല്ലം: ഏരൂര്‍ ആലഞ്ചേരി വാര്‍ഡ് നിലനിര്‍ത്തി സിപിഐഎം. വാര്‍ഡ് അംഗമായിരുന്ന അജിമോള്‍ എഎസ് വിദേശത്ത് പോകാനായാണ് രാജിവെച്ചത്. ഇതേസീറ്റില്‍ മഞ്ജു എസ് ആറിനെ നിര്‍ത്തി 510 വോട്ടുകള്‍ നേടിയാണ് സിപിഐഎം വാര്‍ഡ് നിലനിര്‍ത്തിയത്.
രണ്ടാമത് ബിജെപിയാണ്. സ്ഥാനാര്‍ത്ഥി ഷൈനി എം 423 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്നമ്മ (സുജ വില്‍സണ്‍) 368 വോട്ടും നേടി.
ഏരൂര്‍ പഞ്ചായത്തില്‍ ആലഞ്ചേരി വാര്‍ഡില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഐഎം സിറ്റിംഗ് സീറ്റാണിത്. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ആറുവാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ നടുവിലക്കര, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട്, കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി, ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്ക്കല്‍ വടക്ക് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസിയാണ് വിജയിച്ചത്. 390 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഖില്‍ പൂലേത്ത് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് തച്ചന്റിഴകത്ത് 202 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അംഗമായിരുന്ന അമല്‍രാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 1103 വോട്ടുകളാണ് തെറ്റിമുറിയില്‍ ഉണ്ടായിരുന്നത്. 828 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
Content Highlights: Local Body election cpim win in yeroor alanchery